ദുബായ്: ദുബായ് എക്സ്പോ വേദിയിൽ സന്ദർശകരുടെ തിരക്ക് വർധിക്കുന്നു. എക്സ്പോ സമാപിക്കാനിരിക്കെ വേദിയിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. മാർച്ച് 19 വരെയുള്ള കണക്കുകൾ അനുസരിച്ച് 20 ദശലക്ഷത്തിലേറെ സന്ദർശനങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
190 ൽ അധികം രാജ്യങ്ങളിൽ നിന്നുള്ളവരെയാണ് നാല് ചതുരശ്ര കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന ലോക മേള സ്വാഗതം ചെയ്തത്. 17.4 കോടിയിലേറെ പേരാണ് ദുബായ് എക്‌സ്‌പോ വേദിയിലെ കാഴ്ച്ചകൾ ഓൺലൈനിലൂടെ ആസ്വദിച്ചത്. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഒഴിവാക്കിയതോടെയാണ് എക്സ്പോ വേദിയിൽ തിരക്ക് വർധിച്ചത്.
2022 മാർച്ച് 31 നാണ് ദുബായ് എക്‌സ്‌പോ 2020 അവസാനിക്കുന്നത്.
Read Also: കുടുംബാസൂത്രണ കിറ്റുകളിൽ റബ്ബർ ഡിൽഡോകൾ ഉൾപ്പെടുത്തി സർക്കാർ: ഉപയോഗം വിവരിക്കാനാകാതെ ആശാ പ്രവർത്തകർ
Post Your Comments