മനാമ: ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഗൾഫ് മേഖലയിൽ ഒന്നാം സ്ഥാനം നേടി ബഹ്‌റൈൻ. ആഗോള തലത്തിൽ പട്ടികയിൽ 21 -ാം സ്ഥാനത്താണ് ബഹ്‌റൈൻ. ജിസിസി രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്ത് യുഎഇയും മൂന്നാം സ്ഥാനത്ത് സൗദി അറേബ്യയുമാണ്. ആഗോള തലത്തിൽ യുഎഇ 24-ാം സ്ഥാനത്തും സൗദി 25 -ാം സ്ഥാനത്തുമാണ്.
സന്തോഷ രാജ്യങ്ങളുടെ പട്ടികയിൽ ഗൾഫ് രാജ്യങ്ങളിൽ കുവൈത്ത് നാലാം സ്ഥാനത്താണ്. ആഗോള രാജ്യങ്ങളിൽ 50-ാം സ്ഥാനത്താണ് കുവൈത്ത്. 156 രാജ്യങ്ങളാണ് സന്തോഷ സൂചികയിൽ പങ്കെടുത്തത്. 156 രാജ്യങ്ങളുടെ സന്തോഷ സൂചകങ്ങൾ പ്രതിവർഷം അളക്കുന്ന യുണൈറ്റഡ് നേഷൻസ് സുസ്ഥിര വികസന സൊല്യൂഷൻസ് നെറ്റ്‌വർക്ക് ആണ് റിപ്പോർട്ട് പുറത്തിറക്കിയത്. ആയുർദൈർഘ്യം, സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള അവകാശം, പൊതുജനങ്ങളുടെ സഹകരണ മനോഭാവം, അഴിമതി എന്നീ 6 ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
Post Your Comments