Latest NewsNewsIndia

കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന് കാരണം പാക് ഭീകരർ: ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്ന് ഗുലാം നബി ആസാദ്

'കോൺഗ്രസ് അടക്കമുള്ളവർ മതം പറഞ്ഞ് ഭിന്നിപ്പിക്കാൻ സാധ്യത, ജനം ഒറ്റക്കെട്ടായി നിൽക്കണം': കോൺഗ്രസിനെ ഞെട്ടിച്ച് ഗുലാം നബി ആസാദ്

ന്യൂഡൽഹി : 1990-ലെ കാശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന് കാരണക്കാർ പാകിസ്ഥാനും തീവ്രവാദികളുമാണെന്ന് കോൺഗ്രസ് മുതിർന്ന നേതാവ് ഗുലാം നബി ആസാദ്. പണ്ഡിറ്റുകളുടെ വിഷയം ചൂണ്ടിക്കാട്ടി കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്‌ട്രീയ പാർട്ടികൾ സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമിച്ചാലും ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്ന് അദ്ദേഹം പറഞ്ഞു. വിവേക് അഗ്നിഹിത്രിയുടെ ‘കശ്മീർ ഫയൽസ്’ എന്ന സിനിമ ഇറങ്ങിയതിനെ പശ്ചാത്തലത്തിൽ ഉയർന്ന വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജമ്മു കശ്മീരിൽ ഭീകരത വർദ്ധിക്കാൻ കാരണം പാകിസ്ഥാൻ ഭീകരരാണെന്നും തീവ്രവാദികളുടെ ക്രൂരതയ്ക്ക് എല്ലാവരും ഇരകളായെന്നും അദ്ദേഹം പറഞ്ഞു. ജാതി-മത ഭേദമന്യേ എല്ലാവർക്കും നീതി ലഭിക്കേണ്ടത് അനിവാര്യമാണെന്ന് ആസാദ് ചൂണ്ടിക്കാട്ടി. കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ സിനിമയുടെ പേര് പറഞ്ഞ് സമൂഹത്തിൽ ഭിന്നത ഉണ്ടാക്കാനാണ് ശ്രമിക്കുന്നത് എന്നും ആസാദ് വ്യക്തമാക്കി.

Also Read:596 പുതിയ കേസുകൾ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

‘മഹാത്മാഗാന്ധി ഏറ്റവും വലിയ ഹിന്ദുവും മതേതരവാദിയുമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ജമ്മു കശ്മീരിൽ സംഭവിച്ചതിന് പാക്കിസ്ഥാനും തീവ്രവാദവുമാണ് ഉത്തരവാദികൾ. ആ സംഭവം എല്ലാ ഹിന്ദുക്കളെയും, കാശ്മീരി പണ്ഡിറ്റുകളെയും, കാശ്മീരി മുസ്ലീങ്ങളെയും, ഗോത്ര വർഗക്കാരെയും ബാധിച്ചു. വിഷയത്തിൽ, കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ മതത്തിന്റെയും ജാതിയുടെയും പേര് പറഞ്ഞ് ഭിന്നത സൃഷ്ടിക്കാൻ സാധ്യതയുണ്ട്. എന്തുസംഭവിച്ചാലും സമൂഹം ഒരുമിച്ച് നിൽക്കണം’, അദ്ദേഹം പറഞ്ഞു.

1990-ൽ കശ്മീരിൽ നിന്നുള്ള കശ്മീരി പണ്ഡിറ്റുകളെ പാക്കിസ്ഥാൻ പിന്തുണയുള്ള ഭീകരർ ആസൂത്രിതമായി കൊലപ്പെടുത്തുകയും ഭീഷണിയെ തുടർന്ന് പലായനം ചെയ്യുകയും ചെയ്ത ചരിത്ര സംഭവത്തെ അടിസ്ഥാനമാക്കിയുള്ള സിനിമയാണ് മാർച്ച് 11 ന് പുറത്തിറങ്ങിയ ‘ദി കശ്മീർ ഫയൽസ്’. അഗ്നിഹോത്രി രചനയും സംവിധാനവും നിർവ്വഹിച്ച് സീ സ്റ്റുഡിയോസ് നിർമ്മിച്ച ഈ ചിത്രം രാഷ്ട്രീയ കോലാഹലങ്ങൾക്ക് കാരണമായി. ചേരിതിരിഞ്ഞുള്ള വാദങ്ങളും പ്രതിവാദങ്ങളും ഉയർന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button