Latest NewsCricketNewsSports

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഓഗസ്റ്റില്‍: മാറ്റങ്ങളുമായി ഐസിസി

ദുബായ്: ഐസിസി ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഓഗസ്റ്റില്‍ ശ്രീലങ്കയില്‍ നടക്കും. ടി20 ഫോര്‍മാറ്റില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ഏഷ്യയിലെ ടെസ്റ്റ് പദവിയുള്ള ടീമുകള്‍ക്ക് പുറമേ യോഗ്യത നേടിയെത്തുന്ന ടീം കൂടി കളിക്കും. ഈ വര്‍ഷം ആഗസ്റ്റ് 20 മുതലാണ് ടൂര്‍ണമെന്റ് ആരംഭിക്കുക.

എല്ലാ രണ്ടുവര്‍ഷവും കൂടുമ്പോഴാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരുന്നത്. എന്നാല്‍ ടൂര്‍ണമെന്റിന്റെ 2020 എഡീഷന്‍ കോവിഡിനെ തുടര്‍ന്ന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഒഴിവാക്കിയിരുന്നു. 2021 ജൂണില്‍ ശ്രീലങ്കയില്‍ ടൂര്‍ണമെന്റ് നടത്താമോ എന്ന ആലോചന നടത്തിയിരുന്നെങ്കിലും പിന്നീട് വേണ്ടെന്ന് വെച്ചിരുന്നു.

Read Also:- ചൂട് ചെറുനാരങ്ങ വെള്ളത്തിന്റെ ഔഷധ ഗുണങ്ങൾ!

ഇന്ത്യ, ശ്രീലങ്ക, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് ടീമുകളാണ് ഏഷ്യാക്കപ്പില്‍ കളിക്കുന്നത്. ഇവര്‍ക്കൊപ്പം യുഎഇയും കുവൈറ്റും തമ്മിലും ഹോങ്കോംഗും സിംഗപ്പൂരും തമ്മിലും യോഗ്യതാ മത്സരങ്ങള്‍ കളിക്കുന്നുണ്ട്. ഇവര്‍ പരസ്പരം ഏറ്റുമുട്ടുന്നതില്‍ ഒരു ടീം ആറാമനായി യോഗ്യത നേടുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button