NattuvarthaLatest NewsKeralaNewsIndia

ചങ്കല്ല ചങ്കിടിപ്പാണ്, കടുത്ത ആരാധന മൂലം വീടിന് കെ സുധാരകന്റെ പേരിട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകൻ

തൃശൂര്‍: കെപിസിസി പ്രസിഡന്റ് കെ സുധാകരനോടുള്ള ആരാധന മൂത്ത് വീടിനു കെഎസ് ഭവൻ എന്ന് പേരിട്ട് യൂത്ത് കോൺഗ്രസ്‌ പ്രവർത്തകൻ. തൃശൂര്‍ ജില്ലാ സെക്രട്ടറി ഇന്‍ഷാദ് വലിയകത്താണ് കെ സുധാകാരനെ ഇത്രയുമധികം സ്നേഹിക്കുന്നത്.

Also Read:മുട്ടയുടെ ആരോഗ്യ ഗുണങ്ങൾ!

ഇന്‍ഷാദിന്റെ കെ എസ് ഭവനത്തിനകത്ത് അതിഥി മുറിയില്‍ സുധാകരന്റെ ഒരു കൂറ്റന്‍ ചിത്രമുണ്ട്. തൃശൂര്‍ എടത്തിരിത്തി ചൂലൂരിലാണ് കെ എസ് ഭവനം സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കെ സുധാകരന്‍ മത്സരിച്ചപ്പോഴാണ് ഇയാൾക്ക് ഇത്രയും ആരാധന അദ്ദേഹത്തോട് തോന്നിയത്.

അതേസമയം, ഇലക്ഷന് സുധാകരന്റെ മുഖചിത്രം വരച്ച ബൈക്കുമായി തൃശൂരില്‍ നിന്ന് കണ്ണൂരിലേയ്ക്ക് യാത്ര നടത്തിയ ഇൻഷാദ് നാട്ടുകാർക്കും പ്രിയപ്പെട്ടവനാണ്. ആരാധന തിരിച്ചറിഞ്ഞ സുധാകരന്‍ കെ എസ് ഭവനം സന്ദര്‍ശിക്കാമെന്ന് ഇന്‍ഷാദിന് ഉറപ്പ് നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button