ErnakulamKeralaNattuvarthaLatest NewsNews

യുവാവിനെ വധിക്കാൻ ശ്രമം : മൂന്നുപേർ അറസ്റ്റിൽ

പറവൂർ വടക്കേക്കര അളക്കംതുരുത്തിൽ താമസിക്കുന്ന നായരമ്പലം ചൂരക്കുഴി വീട്ടിൽ ജോസ് (36), കളമശ്ശേരി ചെങ്കള തെങ്ങുംകുഴി വീട്ടിൽ സൂര്യദേവ് (25), കളമശ്ശേരി പുന്നക്കാട്ടുമൂലയിൽ വിഷ്ണു (26) എന്നിവരെയാണ് ആലുവ പൊലീസ് അറസ്‌റ്റ് ചെയ്തത്

ആലുവ: ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുകയായിരുന്ന യുവാവിനെ കുത്തിവീഴ്ത്തിയ സംഭവത്തിൽ, മൂന്നുപേർ പിടിയിൽ. പറവൂർ വടക്കേക്കര അളക്കംതുരുത്തിൽ താമസിക്കുന്ന നായരമ്പലം ചൂരക്കുഴി വീട്ടിൽ ജോസ് (36), കളമശ്ശേരി ചെങ്കള തെങ്ങുംകുഴി വീട്ടിൽ സൂര്യദേവ് (25), കളമശ്ശേരി പുന്നക്കാട്ടുമൂലയിൽ വിഷ്ണു (26) എന്നിവരെയാണ് ആലുവ പൊലീസ് അറസ്‌റ്റ് ചെയ്തത്.

കഴിഞ്ഞ 14-ന് രാത്രി 11ഓടെയാണ് സംഭവം. മുട്ടം യാർഡിന് സമീപം താമസിക്കുന്ന പുളിക്കപ്പറമ്പ് സുബ്രഹ്മണ്യന്‍റെ മകൻ വിഷ്ണുവിനെയാണ് സംഘം കുത്തിയത്.

Read Also : അദാനിയുമായി ഡീലിനൊരുങ്ങി സൗദി: അരാംകോയുമായി ചര്‍ച്ച

സംഭവത്തിനു ശേഷം ഒളിവിൽ പോയ മൂന്നുപേരെയും കുസാറ്റിന് സമീപത്തുള്ള വീട്ടിൽ നിന്നാണ് പിടികൂടിയത്. പ്രതികൾ കളമശ്ശേരി, പാലാരിവട്ടം സ്‌റ്റേഷനുകളിൽ വധശ്രമം, പിടിച്ചുപറി കേസുകളിൽ ഉൾപ്പെട്ടവരാണ്. ഇൻസ്പെക്ടർ എൽ. അനിൽകുമാർ, എസ്.ഐമാരായ എം.എസ്. ഷെറി, കെ.വി. ജോയി, സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, എച്ച്. ഹാരിസ്, കെ.എൻ. മനോജ്, പി.എസ്. ജീമോൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button