KeralaLatest NewsNewsIndia

വച്ച കാല് പുറകോട്ട് വച്ചിട്ടില്ല, പൊലീസിനെ കാണിച്ച് പേടിപ്പിക്കാൻ നോക്കണ്ട, കെ റെയിൽ വിരുദ്ധ സമരം തുടരും: വിഡി സതീശൻ

തിരുവനന്തപുരം: കെ റയിലിനെതിരെയുള്ള പ്രതിപക്ഷ കക്ഷികളുടെ സമരം ലക്ഷ്യം കാണാതെ അവസാനിപ്പിക്കില്ലെന്ന നിലപാടിലുറച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാര്‍ നീക്കങ്ങളെ അതിജീവിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Also Read:ഒരു പ്രൊഫഷണല്‍ ക്രിക്കറ്റര്‍ ഏതു സാഹചര്യത്തിലും തന്റെ ടീമിനായി ജോലി ചെയ്യാന്‍ ബാധ്യസ്ഥനാണ്: പൂരന്‍

‘ജനകീയ പ്രക്ഷോഭത്തിന് മാടപ്പള്ളിയില്‍ നിന്ന് പുതിയ രൂപവും ഭാവവും ഉണ്ടാവുകയാണ്. സമരത്തെ പൊലീസിനെക്കൊണ്ട് അടിച്ചമര്‍ത്താമെന്ന് സര്‍ക്കാര്‍ വ്യാമോഹിക്കുകയാണ്. നാക്കിന് എല്ലില്ലാത്ത, എന്തു ക്രൂരതയും കാട്ടുന്ന ചില പൊലീസ് ഉദ്യോഗസ്ഥരെ പ്രത്യേകമായി ഈ സമരത്തെ അടിച്ചമര്‍ത്താന്‍ നിയോഗിച്ചിരിക്കുന്നു. അത്തരത്തില്‍ കുപ്രസിദ്ധനായ ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് മാടപ്പള്ളിയില്‍ അക്രമമുണ്ടായത്’, വിഡി സതീശൻ പറഞ്ഞു.

‘സമരക്കാര്‍ എന്തെങ്കിലും അക്രമം കാട്ടുകയോ ആയുധം എടുക്കുകയോ ചെയ്‌തോ? അവര്‍ അവരുടെ സങ്കടങ്ങള്‍ പറഞ്ഞു. ഇത് കേള്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറായില്ല. കേരളം മുഴുവന്‍ ഇതുപോലുള്ള സമരങ്ങള്‍ ആവര്‍ത്തിക്കും. നന്ദിഗ്രാമില്‍ നടന്ന സമരത്തിന്റെ തനിയാവര്‍ത്തനമാണ് ഇതെന്ന് പ്രതിപക്ഷം നേരത്തെ പറഞ്ഞതാണ്. ആ വാക്കുകള്‍ അടിവരയിടുന്ന രീതിയിലാണ് ഈ സമരം മന്നോട്ടു പോകുന്നത്’, അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button