
കേപ് ടൗൺ: ഐപിഎല്ലില്‍ കളിക്കുന്ന താരങ്ങളെ ഒഴിവാക്കി ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു. മാര്‍ക്കോ ജാന്‍സണ്‍, ഏയ്ഡന്‍ മാര്‍ക്രം, ലുങ്കി എങ്കിഡി, കാഗിസോ റബാഡ, റാസി വാന്‍ഡര്‍ ഡസ്സന്‍ എന്നിവരെയാണ് 15 അംഗ ടെസ്റ്റ് ടീമില്‍ നിന്നൊഴിവാക്കിയത്. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിച്ചവരാണ് ജാന്‍സണും മാര്‍ക്രവും എങ്കിഡിയും ഡസനും റബാഡയും.
ഐപിഎല്ലില്‍ കളിക്കാനുള്ള കളിക്കാരുടെ സ്വാതന്ത്ര്യത്തെ തടയാനുള്ള അവകാശം ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയ്ക്ക് ഇല്ലെന്ന് ബോര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഏകദിന ടീം അംഗങ്ങളായ ക്വിന്‍റണ്‍ ഡീ കോക്ക്, ഡേവിഡ് മില്ലര്‍, ഡ്വയിന്‍ പ്രിട്ടോറിയസ് എന്നിവര്‍ക്കും ഐപിഎല്‍ കരാറുണ്ട്. എന്നാല്‍, വെള്ളിയാഴ്ച തുടങ്ങുന്ന മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര 23ന് അവസാനിക്കുമെന്നതിനാല്‍ ഇവര്‍ക്ക് ഐപിഎല്‍ ടീമുകള്‍ക്ക് കളിക്കുന്നതിന് മറ്റ് തടസങ്ങളില്ല.
Read Also:- വനിതാ ഏകദിന ലോകകപ്പ്: ഇന്ത്യക്ക് മൂന്നാം തോല്‍വി
18, 20, 23 തീയതികളില്‍ ഏകദിന പരമ്പര നടക്കും. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 12 വരെയാണ് ടെസ്റ്റ് പരമ്പര. നേരത്തെ, രാജ്യത്തിനായി കളിക്കണോ ഐപിഎല്ലില്‍ കളിക്കണോയെന്ന് കളിക്കാര്‍ എത്രയും വേഗം തീരുമാനമെടുക്കണമെന്ന് ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് ടീം നായകന്‍ ഡീന്‍ എല്‍ഗാർ നിര്‍ദ്ദേശിച്ചിരുന്നു. മാർച്ച് 26ന് സിഎസ്കെ-കെകെആർ മത്സരത്തോടെ ഐപിഎൽ 15-ാം സീസണിന് തുടക്കമാവും.
Post Your Comments