IdukkiKeralaNattuvarthaLatest NewsNews

അടുത്ത തിരഞ്ഞെടുപ്പില്‍ പിണറായി വരുന്നത് അതിവേഗ റെയില്‍വേ ഇതിലേ ഓടിച്ചുകൊണ്ട്: സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി

തൊടുപുഴ: അതിവേഗ റെയില്‍ പദ്ധതി പ്രഖ്യാപിച്ചത് പിണറായി വിജയനാണെങ്കില്‍, ആ അതിവേഗ റെയില്‍വേ ഇതിലേ ഓടിച്ചുകൊണ്ടായിരിക്കും അടുത്ത തിരഞ്ഞെടുപ്പില്‍ വരുന്നതെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വര്‍ഗീസ്. അഞ്ചുവര്‍ഷക്കാലം പിണറായി കേരളത്തിന്റെ മുഖ്യമന്ത്രിയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സില്‍വര്‍ ലൈൻ പദ്ധതിയെ എതിര്‍ത്താല്‍ സുധാകരന്റെ നെഞ്ചത്തു കൂടി ട്രെയിന്‍ ഓടിച്ച് പദ്ധതി നടപ്പാക്കുമെന്നും വർഗീസ് വെല്ലുവിളിച്ചു.

ഇന്ത്യയിലെ ജനങ്ങള്‍, സുധാകരനെ മാത്രമല്ല കോണ്‍ഗ്രസിനെ ആകെ പിഴുതെടുത്തു കൊണ്ടിരിക്കുകയാണെന്നും ഇനി ഒരിടത്തും പിഴുതെടുക്കാനില്ലെന്നും അദ്ദേഹം പരിഹസിച്ചു. യൂത്ത് കോണ്‍ഗ്രസുകാർ മണ്ണെണ്ണ കൊണ്ടുപോയി എല്ലാവരെയും തീവെച്ചുകൊല്ലാന്‍ വേണ്ടി ജനങ്ങളുടെ ദേഹത്തേക്ക് മണ്ണെണ്ണ ഒഴിക്കുകയാണെന്നും വർഗീസ് ആരോപിച്ചു.

‘ഇനിയൊന്ന് സുഖിക്കണം, ദിവസവും മത്സ്യവും മാംസവും കിട്ടണം’: ഹമീദിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹത വർദ്ധിക്കുന്നു
‘കല്ല് ഞങ്ങള്‍ പിഴുതെടുക്കുമെന്ന് സുധാകരന്‍ പറഞ്ഞു. സുധാകരന്റെ മാത്രമല്ല കോണ്‍ഗ്രസിനെ ആകെ പിഴുതെടുത്തു കൊണ്ടിരിക്കുകയാണ് ഇന്ത്യയിലെ ജനങ്ങള്‍. ഇനി ഒരിടത്തും പിഴുതെടുക്കാനില്ല. അഞ്ചുവര്‍ഷക്കാലം പിണറായി കേരളത്തിന്റെ മുഖ്യമന്ത്രിയായിരിക്കും. സഖാവ് പിണറായിയാണ് പ്രഖ്യാപിച്ചതെങ്കില്‍, അതിവേഗ റെയില്‍ എന്ന് പറഞ്ഞതെങ്കില്‍, ആ അതിവേഗ റെയില്‍വേ ഇതിലൂടെ ഓടിച്ചുകൊണ്ടായിരിക്കും അടുത്ത തിരഞ്ഞെടുപ്പില്‍ വരുന്നത്. തടയാന്‍ വന്നാല്‍ തടയാന്‍ വരുന്ന കെ സുധാകരന്റെ നെഞ്ചത്തൂടെ കേറ്റിക്കൊണ്ടുപോയി ഓടിക്കും. യൂത്ത് കോണ്‍ഗ്രസുകാരന്‍ മണ്ണെണ്ണ കൊണ്ടുപോയി എല്ലാവരുടെയും ദേഹത്തേക്ക് ഒഴിക്കുകയാണ്. എല്ലാവരെയും തീവെച്ചുകൊല്ലാന്‍ വേണ്ടി ശ്രമിക്കുകയാണ്,’ വര്‍ഗീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button