IdukkiKeralaNattuvarthaLatest NewsNews

‘ഇനിയൊന്ന് സുഖിക്കണം, ദിവസവും മത്സ്യവും മാംസവും കിട്ടണം’: ഹമീദിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹത വർദ്ധിക്കുന്നു

ഹമീദ് ഭാര്യ മരിച്ചതിന് ശേഷം കുറെ കാലം മറ്റൊരു സ്ത്രീക്കൊപ്പമാണ് താമസിച്ചിരുന്നത്. അടുത്തിടെ തിരികെ എത്തിയ ഇയാൾ മക്കളുമായി നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കുമായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

ഇടുക്കി: മകനെയും കുടുംബത്തെയും അഗ്നിക്കിരയാക്കി കൊന്ന പ്രതി ഹമീദ് പൊലീസ് കസ്റ്റഡിയിൽ കഴിയുമ്പോഴും വിചിത്രമായി പെരുമാറുന്നു. തനിക്ക് സുഖിച്ച് ജീവിക്കണമെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. എല്ലാ ദിവസവും മത്സ്യവും മാംസവും വേണമെന്ന് അയാൾ ആവശ്യപ്പെട്ടു. ഇതിനെ ചൊല്ലിയും ഇയാൾ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. മകൻ ഭക്ഷണം നൽകുന്നില്ലെന്ന് കാണിച്ച് ഹമീദ് മുൻപ് പൊലീസിൽ പരാതി നൽകിയിരുന്നു.

Also read: ‘എനിക്ക് സങ്കടം ഒന്നുമില്ല, എന്നാലും..’ രാജ്യസഭാ സീറ്റ് ചോദിച്ചില്ല, പത്മനാഭന്റെ വാക്കുകൾ വേദനിപ്പിച്ചു: കെ.വി തോമസ്

വർഷങ്ങളായി ഹമീദിന് മകനോട് ഉണ്ടായിരുന്ന പകയാണ് കൂട്ടക്കൊലപാതകത്തിൽ കലാശിച്ചത്. സ്വത്ത് വീതിച്ചു നൽകിയപ്പോൾ ഉണ്ടാക്കിയ കരാർ മകൻ പാലിക്കാത്തതും കൊലക്ക് കാരണമായെന്ന് ഹമീദ് മൊഴി നൽകി. തൻ്റെ പേരിലുള്ള എല്ലാ സ്വത്തുക്കളും ഹമീദ് രണ്ട് ആൺമക്കൾക്കുമായി വീതിച്ചു നൽകിയിരിക്കുന്നു. സംഭവം നടന്ന തറവാട് വീടും അതിനോട് ചേർന്ന പുരയിടവും മുഹമ്മദ് ഫൈസലിനാണ് ഇയാൾ നൽകിയിരുന്നത്. വാർദ്ധക്യ കാലത്ത് തന്നെ സംരക്ഷിക്കണമെന്ന വ്യവസ്ഥയിൽ പറമ്പിലെ ആദായം എടുക്കാനും ഫൈസലിനെ ഹമീദ് അനുവദിച്ചിരുന്നു. എന്നാൽ, മകൻ ഇത് പാലിച്ചില്ലെന്നും ഇതിനെ ചൊല്ലി പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും അയാൾ പൊലീസിനോട് വെളിപ്പെടുത്തി.

അതേസമയം, ഹമീദ് ഭാര്യ മരിച്ചതിന് ശേഷം കുറെ കാലം മറ്റൊരു സ്ത്രീക്കൊപ്പമാണ് താമസിച്ചിരുന്നത്. അടുത്തിടെ തിരികെ എത്തിയ ഇയാൾ മക്കളുമായി നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കുമായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button