Latest NewsKeralaNattuvarthaNewsIndia

‘തലകുത്തി നിന്നാലും രോമത്തിൽ തൊടാനൊക്കില്ല’: ബിജെപിയ്ക്ക് ബദലാവാൻ കോൺഗ്രസിന് കഴിയില്ലെന്ന് കോടിയേരി

തിരുവനന്തപുരം: ബിജെപിയ്ക്ക് ബദലാവാൻ ഒരിക്കലും കോൺഗ്രസിന് കഴിയില്ലെന്ന വാദവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കെ റയിലുമായി ബന്ധപ്പെട്ട് സമരങ്ങൾ നടത്തുന്നതിലൂടെ സംസ്ഥാനത്തിന്റെ വികസന സ്വപ്നമാണ് കോൺഗ്രസ് തകർക്കുന്നതെന്നും, എല്ലാ വികസന പ്രവര്‍ത്തനങ്ങളെയും പ്രതിപക്ഷം എതിര്‍ക്കുകയാണെന്നും കോടിയേരി പറഞ്ഞു. ഇഎംഎസ് ദിനത്തിന്റെ ഭാഗമായി പാർട്ടി സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read:‘ഈ അശ്ലീലം വായിക്കേണ്ടി വന്നതിൽ ലജ്ജിക്കുന്നു’: സംഗീത ലക്ഷ്മണയ്ക്കെതിരെ പ്രതിഷേധവുമായി മാല പാർവതി

അതേസമയം, സംസ്ഥാനത്ത് കെ റയിൽ പദ്ധതിയ്ക്കെതിരെ രൂക്ഷ വിമർശനങ്ങളും പ്രതിഷേധങ്ങളുമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. പദ്ധതിയ്ക്ക് കല്ലിടാൻ വരുന്ന സർക്കാർ ഉദ്യോഗസ്ഥരെ ജനങ്ങൾ പ്രതിഷേധങ്ങൾ നടത്തി തിരിച്ചയയ്ക്കുകയാണ്. ഇതിനെതിരെ വിമർശനവുമായി കോടിയേരി രംഗത്തെത്തിയിരുന്നു.

‘കോണ്‍ഗ്രസ്, ബി.ജെ.പി, എസ്.ഡി.പി.ഐ, ജമാ അത്ത് ഇസ്‌ലാമി എന്നിവരുടെ സംയുക്ത നീക്കമാണ് കെ റെയില്‍ പദ്ധതിക്കെതിരെ കേരളത്തില്‍ നടക്കുന്നത്. എതിര്‍പ്പിന് വേണ്ടിയുള്ള എതിര്‍പ്പാണിത്, സമരക്കാര്‍ക്ക് കല്ല് വേണമെങ്കില്‍ വേറെ വാങ്ങി കൊടുക്കാം, കല്ല് വാരി കൊണ്ടു പോയാല്‍ പദ്ധതി ഇല്ലാതാകുമോ?. രാജ്യത്ത് ബി.ജെ.പിക്ക് ബദല്‍ കോണ്‍ഗ്രസ് അല്ല. ബി.ജെ.പിക്ക് ബദലായി ഒരു സഖ്യമുണ്ടാക്കാനാണ് ഇടതുപാര്‍ട്ടികളുടെ ശ്രമം’, കോടിയേരി വിമർശിച്ചു.

‘സി.പി.ഐ.എം സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന സെമിനാറില്‍ പങ്കെടുക്കില്ലെന്നാണ് കോണ്‍ഗ്രസ് തീരുമാനം. എന്നാല്‍, അവര്‍ക്ക് ബി.ജെ.പിയുടെയോ എസ്.ഡി.പി.ഐയുടെ പരിപാടിയില്‍ പോകാന്‍ തടസമില്ല. അതൊരു പുതിയ സഖ്യമാണ്, അങ്ങനെയുള്ള അവരെങ്ങനെ ബി.ജെ.പിയെ നേരിടും’, കോടിയേരി ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button