മോസ്കോ: വിഷം തന്ന് കൊലപ്പെടുത്തുമെന്ന് ഭയന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് ഫെബ്രുവരിയിൽ 1,000 പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ മാറ്റിയെന്ന് റിപ്പോർട്ട്. ബോഡിഗാർഡ്സ്, പാചകക്കാർ, സെക്രട്ടറിമാർ, അലക്കുകാർ എന്നിവരെയാണ് മാറ്റിയതെന്ന് ഡെയ്ലി ബീസ്റ്റ് റിപ്പോർട്ട് ചെയ്തു.
ഫെബ്രുവരിയിലാണ് റഷ്യ യുക്രൈനില്‍ അധിനിവേശം തുടങ്ങിയത്. ആക്രമണത്തെ കുറിച്ച് അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളു ഉള്‍പ്പടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. യുക്രൈനില്‍ റഷ്യ നടത്തുന്ന ബോംബാക്രമണത്തെ ലോകമെമ്പാടുമുള്ളവര്‍ ശക്തമായി അപലപിച്ചിരുന്നു. ഇതോടെ, തന്നെ വധിക്കാനുള്ള ശ്രമം നടത്തുക എന്നത് എല്ലാ രഹസ്യാന്വേഷണ ഏജന്‍സികളുടെയും ലക്ഷ്യമായിരിക്കുമെന്ന് പുടിന് ഭയപ്പെട്ടിരുന്നു.
Read Also: ജപ്പാന് പ്രധാനമന്ത്രി ഇന്ന് ഇന്ത്യയിലേക്ക്: മോദിയുമായി നിർണായക ചർച്ച
യു.എസിലെ സൗത്ത് കരോലിന് സെനറ്ററായ ലിൻഡ്സെ ഗ്രഹാം പുടിനെ വധിക്കാൻ ആഹ്വാനം ചെയ്തത് വലിയ വിമർശനത്തിന് കാരണമായിരുന്നു. ‘ഇതവസാനിപ്പിക്കാനുള്ള ഏകമാർഗം ആരെങ്കിലും ഈ വ്യക്തിയെ പുറത്താക്കുക എന്നതാണ്. നിങ്ങളുടെ രാജ്യത്തിനും ലോകത്തിനും നിങ്ങൾ നൽകുന്ന വലിയ ഉപകാരമായിരിക്കും അത്”- മാര്‍ച്ച് ആദ്യ വാരം ഗ്രഹാം ട്വീറ്റ് ചെയ്തു.
Post Your Comments