ഗർഭകാലത്ത് ശാരീരികവും മാനസികവുമായ ആരോഗ്യം ഉണ്ടായിരിക്കേണ്ടത് വളരെ അനിവാര്യമാണ്. ഇവ നേടുന്നതിന് യോഗ സഹായകരമാണ്. ചില ലഘുവായ വ്യായാമമുറകള്‍ ഗര്‍ഭകാലത്തെ അസ്വസ്ഥതകള്‍ അകറ്റാനും സുഖപ്രസവത്തിനും സഹായകമാണ്. ഏകപാദാസനം, താടാസനം, പ്രാണായാമം, സേതുബന്ധാസനം തുടങ്ങിയ ലളിതമായ വ്യായാമമുറകള്‍ ചെയ്യുന്നത് പ്രസവകാലത്ത് അത്യുത്തമമാണ്. ചെറിയരീതിയിലുള്ള വ്യായാമങ്ങള്‍ ഗര്‍ഭിണികളുടെ മാനസികോല്ലാസത്തിന് നല്ലതാണ്. ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തിനും സുഖപ്രസവത്തിനും ശരിയായ യോഗാഭ്യാസങ്ങളും വ്യായാമങ്ങളും ആവശ്യമാണ്.
Read Also : സിൽവർ ലൈൻ പദ്ധതിക്കെതിരായ പ്രതിഷേധത്തെ സ്വാഗതം ചെയ്യുന്നു, മുഖ്യമന്ത്രിയുടേത് മർക്കടമുഷ്ടിയെന്ന് ഇ ശ്രീധരൻ
ജോലികള്‍ ചെയ്യുന്ന ഗര്‍ഭിണികളും ലളിത യോഗാസനങ്ങൾ ചെയ്യുന്നത് നല്ലതാണ്. യോഗാസനങ്ങള്‍ക്കു പുറമേ ഒരുമണിക്കൂര്‍ നടത്തവും ഗര്‍ഭിണികള്‍ ചെയ്യേണ്ടതുണ്ട്. പ്രാണായാമവും ആസനവ്യായാമങ്ങളും കൂടാതെ, ദിവസേനെ പത്ത് മിനിറ്റ് ധ്യാനിക്കുവാനും ഗര്‍ഭിണികള്‍ സമയം കണ്ടെത്തണം. മനസിനെ ഏകാഗ്രമാക്കിയുള്ള ധ്യാനം മാതാവ് ചെയ്യുമ്പോള്‍ കുഞ്ഞിനും അത് ഗുണം ചെയ്യും.
ഗര്‍ഭകാലത്ത് സ്ത്രീകളുടെ ശരീരത്തില്‍ ധാരാളം മാറ്റങ്ങള്‍ ഉണ്ടാകുന്ന സമയമാണ്. ഈ വെല്ലുവിളി നേരിടാനുള്ള കരുത്ത് യോഗ നല്‍കും. ഹോര്‍മോണുകളുടെ വ്യതിയാനത്തിനും, അസ്ഥികളുടേയും നാഡികളുടേയും വളര്‍ച്ചയേയും സ്വാധീനിക്കാന്‍ യോഗയ്ക്ക് കഴിയും.
Post Your Comments