തൃശൂർ: സിൽവർ ലൈൻ പദ്ധതിക്കെതിരായ പ്രതിഷേധത്തെ സ്വാഗതം ചെയ്യുന്നുവെന്ന് വ്യക്തമാക്കി മെട്രോ മാൻ ഇ ശ്രീധരൻ. പദ്ധതിയുടെ പേരിൽ സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കുന്നതും അതിനു വേണ്ടി പൊലീസിനെ ഉപയോഗിക്കുന്നതും തെറ്റാണെന്നും ഇ ശ്രീധരൻ കൂട്ടിച്ചേർത്തു. ഇത് മുഖ്യമന്ത്രിയുടെ മർക്കടമുഷ്ടിയാണെന്നും മുഖ്യമന്ത്രി പദവിയിലിരിക്കുന്നയാൾക്ക് മർക്കടമുഷ്ടി പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പദ്ധതിക്ക് വേണ്ടി സാമൂഹിക ആഘാത പഠനം നടത്താമെന്നാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നതെന്നും സാമൂഹിക ആഘാത പഠനം നടത്തുന്നതിന് കല്ലിടേണ്ട ആവശ്യമില്ലെന്നും ഇ ശ്രീധരൻ ചൂണ്ടിക്കാട്ടി.
സ്ത്രീകൾക്കെതിരെ ബലപ്രയോഗം പാടില്ല: പോലീസ് നടപടിയിൽ അതൃപ്തി അറിയിച്ച് ഗവർണർ
സ്ഥലമേറ്റെടുക്കാൻ വേണ്ടി കല്ലിടൽ ദുരുദ്ദേശ്യത്തോടെ നടത്തുന്നതാണെന്നും തന്റെ അഭിപ്രായത്തിൽ അത് കോടതിയലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയെ ആര് എതിർത്താലും, അതിനെ സ്വാഗതം ചെയ്യുമെന്നും പദ്ധതിക്ക് 95000 കോടി രൂപയോളം ചെലവ് വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments