KeralaCinemaMollywoodLatest NewsNewsEntertainment

‘ഡര്‍ട്ടി പിക്ച്ചറി’ൽ വിദ്യാ ബാലൻ ചെയ്തത് പോലെയുള്ള കഥാപാത്രങ്ങൾ ചെയ്യുമോ?: നവ്യ തുറന്നു പറയുന്നു

മലയാളികളുടെ പ്രിയ നടിയാണ് നവ്യ നായർ. നീണ്ട ഒരിടവേളയ്ക്ക് ശേഷം താരം വീണ്ടും മലയാളത്തിൽ സജീവമാവുകയാണ്. തന്റെ പുതിയ ചിത്രമായ ‘ഒരുത്തീ’യുടെ പ്രൊമോഷന്റെ ഭാഗമായി ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തിൽ നടി പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാകുന്നു. ‘ഡര്‍ട്ടി പിക്ച്ചറി’ൽ വിദ്യാ ബാലൻ ചെയ്തത് പോലെയുള്ള കഥാപാത്രങ്ങൾ കിട്ടിയാൽ ചെയ്യുമോയെന്ന ചോദ്യത്തിന് ‘കഥാപാത്രം വന്നെങ്കിൽ എന്ന് ആഗ്രഹമുണ്ട്, പക്ഷെ ചെയ്യാൻ കഴിയില്ല’ എന്നായിരുന്നു നടിയുടെ മറുപടി.

‘നാടന്‍ പെണ്ണ് ഇമേജ് സൂക്ഷിക്കാനാണ് ഇഷ്ടം, അതാണ് ഞാന്‍. ഡര്‍ട്ടി പിക്ച്ചറിലെ വിദ്യാബാലന്‍ ചെയ്തപോലുള്ള കഥാപാത്രമൊന്നും എന്നേക്കൊണ്ട് കഴിയില്ല. അങ്ങനെ ഒരു കഥാപാത്രം വന്നെങ്കിലെന്ന് ആഗ്രഹമുണ്ട്.. പക്ഷെ പറ്റില്ല. കഹാനി, തുമാരി സുലു ഒക്കെ ഓക്കെ, പക്ഷെ ഡര്‍ട്ടി പിക്ചര്‍ നമ്മളേക്കൊണ്ടു കൂട്ടിയാല്‍ കൂടില്ല. പറ്റുന്ന കാര്യങ്ങളല്ലേ ചെയ്യാന്‍ പറ്റുകയുള്ളൂ. ലോറി വലിച്ചുകൊണ്ടു പോകണമെന്നു വലിയ ആഗ്രഹമുണ്ട് പറ്റില്ല. ബുര്‍ജ്ഖലീഫയില്‍ ഒരു ഫ്ലാറ്റ് വാങ്ങണമെന്ന് ആഗ്രഹമുണ്ട് പറ്റില്ല. അതിനുതക്ക വലിയ ആളല്ല ഞാൻ’, നടി പറയുന്നു.

Also Read:അന്ധയായ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സ്‌കൂൾ വാച്ചർ പിടിയിലായി

പ്രണയത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടും താരം തുറന്നു പറയുന്നു. പ്രണയമുണ്ടെന്ന് തുറന്നു പറയുന്നതിൽ പ്രശ്‌നമില്ലെന്നും ആരെയെങ്കിലും ഭയന്ന് ഇല്ലെന്ന് പറയാൻ താന്‍ കുലസ്ത്രീയല്ലെന്നും നവ്യ നായർ വ്യക്തമാക്കി. അനശ്വരമായ ഒറ്റപ്രണയം കൊണ്ടു ജീവിച്ചതിൽ കാഞ്ചനമാലയേ കാണൂ എന്ന് പറഞ്ഞ നവ്യ, ചിലര്‍ ഭാര്യയെ പേടിച്ചും മറ്റ് ചിലർ നാട്ടുകാരെ പേടിച്ചും പ്രണയം പറയാതിരിക്കുമെന്നും വ്യക്തമാക്കി.

‘പ്രണയം സ്വാഭാവികമായി സംഭവിക്കുന്ന വികാരമാണ്. പക്ഷെ, പ്രണയപ്പക അമ്പരപ്പിക്കുന്നു. വിവാഹിതരായവര്‍ പോലും പിരിയുന്നു. അപ്പോള്‍ പ്രണയമുള്ളവര്‍ക്കൊന്നു പിരിയാന്‍ പോലുമുള്ള അവസരമില്ലാതാകുന്നു. കുട്ടികളൊക്കെ സൂക്ഷിച്ച് പ്രണയിക്കണം. വിവാഹമോചന വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളുടെ നിലനില്‍പ്പിന്റെ ഭാഗമായാണ് പുറത്തുവരുന്നത്. ഇപ്പോഴും വിവാഹിത തന്നെയാണെന്ന് പറയേണ്ട ആവശ്യമുണ്ടോ? ആരും എന്നെ മോശക്കാരിയാക്കാനാണ് വാര്‍ത്തകള്‍ ഇടുന്നതെന്ന് കരുതുന്നില്ല. ഒരു ലോബി പ്രവര്‍ത്തനം ഒന്നും ഇതിന് പിന്നില്‍ നടക്കുന്നില്ല. നവ്യ നായര്‍ എന്നത് ഒരു ആഗോള പ്രശ്‌നമൊന്നുമല്ലല്ലോ’, നവ്യ നായർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button