തൊടുപുഴ: ഇടുക്കിയിൽ അന്ധയായ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി ചൂഷണം ചെയ്ത സ്കൂൾ വാച്ചര്‍ ഒടുവിൽ അറസ്റ്റിലായി. സംഭവത്തിൽ, പോത്താനിക്കാട് സ്വദേശി രാജേഷാണ് പിടിയിലായത്.
Also read: ‘പുടിൻ നിങ്ങളുടെ പരിപ്പിളക്കും’: ഇലോൺ മാസ്കിന് ഭീഷണി സന്ദേശം അയച്ച് ചെച്നിയൻ നേതാവ്
2020 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ആ കാലത്ത് പെണ്‍കുട്ടി പത്താം ക്ലാസിൽ പഠിക്കുകയായിരുന്നു. സ്കൂൾ വാച്ചറായ രാജേഷ് ബസിലും ഹോസ്റ്റലിലും വെച്ച് പെണ്‍കുട്ടിയുടെ ദേഹത്ത് കയറി പിടിക്കുകയായിരുന്നു. അടുത്തിടെയാണ് പെണ്‍കുട്ടി ഈ കാര്യം ഒരു സുഹൃത്തിനോട് വെളിപ്പെടുത്തിയത്. സുഹൃത്ത് അറിയിച്ച പ്രകാരം പൊലീസ് വിഷയത്തിൽ ഇടപെട്ട് കുട്ടിക്ക് കൗണ്‍സിലിംഗ് നൽകി. താൻ നേരിട്ട ദുരനുഭവം അവൾ ഉദ്യോഗസ്ഥരോട് തുറന്ന് പറഞ്ഞു.
എന്നാൽ, സ്കൂൾ മാനേജ്മെന്റും പ്രിൻസിപ്പാളും സംഭവം ഒതുക്കി തീര്‍ക്കാൻ പരമാവധി ശ്രമിച്ചു. ഇതോടെ, ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് സംഘടന ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരം, കാഞ്ഞാര്‍ പൊലീസ് അന്വേഷണം നടത്തി, രാജേഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവം നടക്കുന്ന സമയത്ത് പെണ്‍കുട്ടിക്ക് പതിനേഴ് വയസ്സ് ആയിരുന്നതിനാൽ, പോക്സോ വകുപ്പ് പ്രകാരമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. കേസ് വേണ്ടെന്ന് വെക്കാൻ പ്രതി പെൺകുട്ടിയുടെ വീട്ടുകാർക്ക് പണം നൽകിയതും, സ്കൂൾ മാനേജ്മെന്റ് നടത്തിയ ഇടപെടലുകളും അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.
Post Your Comments