Latest NewsKeralaNews

‘തന്നെ കെഎസ്‌യു ആക്കിയത് എസ്എഫ്‌ഐക്കാരാണ്’: ഏകാധിപത്യ രീതികളും ക്രൂരതകളുമാണ് എസ്എഫ്‌ഐ രീതിയെന്ന് സഫ്‌ന

എസ്എഫ്‌ഐ ആയില്ലെങ്കില്‍ കോളേജില്‍ നമുക്ക് വിലക്കേര്‍പ്പെടുത്തും.

തിരുവനന്തപുരം: തന്നെയുൾപ്പടെ നൂറുകണക്കിന് പെണ്‍കുട്ടികളെ കെഎസ്‌യു ആക്കിയത് എസ്എഫ്‌ഐക്കാരാണെന്ന് തിരുവനന്തപുരം ലോ കോളേജ് കെഎസ്‌യു യൂണിറ്റ് പ്രസിഡണ്ട് സഫ്‌ന യാക്കൂബ്. ഏകാധിപത്യ രീതികളും ക്രൂരതകളും അഹങ്കാരവുമാണ് എസ്എഫ്‌ഐ കോളേജില്‍ നടപ്പാക്കുന്നതെന്നും തങ്ങളുടെ പ്രവര്‍ത്തകരാവാന്‍ തയ്യാറാവാത്തവരെ ചവിട്ടിമെതിക്കുന്ന, പട്ടിയെ തല്ലുംപോലെ തല്ലാന്‍ മടിക്കാത്ത അവരുടെ കാട്ടാളത്തമാണ് നൂറുകണക്കിന് പെണ്‍കുട്ടികളെ കെഎസ്‌യുവിലേക്കെത്തിച്ചതെന്നും സഫ്‌ന മാധ്യമങ്ങളോട് പറഞ്ഞു. ലോ കോളേജിലെ കഴിഞ്ഞ ദിവസത്തെ സംഭവത്തിന് പിന്നാലെ സൈബര്‍ ആക്രമണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും സഫ്‌ന പറഞ്ഞു.

Read Also: സ്ത്രീശരീരത്തിൽ മതം നിർബന്ധമായി അടിച്ചേൽപ്പിച്ച വിലങ്ങാണ് ഹിജാബ്, നിക്കാബ് പോലെ ഹിജാബും എതിർക്കപ്പെടണം: ജസ്‌ല

‘വീഡിയോ എഡിറ്റ് ചെയ്തു പ്രചരിപ്പിച്ചും മോശമായി പോസ്റ്റുകളുണ്ടാക്കിയും സൈബര്‍ പോരാളികള്‍ ആക്രമിക്കുന്നു. പൊലീസില്‍ പരാതി നല്‍കാനാണ് തീരുമാനം. ഇതിലൊന്നും ഭയപ്പെടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പ് ക്യാംപെയിനിടെയും ആക്രമണം ഉണ്ടായി. പെയിന്റ് കോരിയൊഴിച്ചായിരുന്നു അതിക്രമം. ഓരോ തവണ പൊലീസില്‍ പരാതി നല്‍കുമ്പോഴും നടപടിയുണ്ടാവാറില്ല. എസ്എഫ്‌ഐ ആയില്ലെങ്കില്‍ കോളേജില്‍ നമുക്ക് വിലക്കേര്‍പ്പെടുത്തും. വിലക്കിയവരോട് ആരും മിണ്ടാന്‍ പാടില്ല. അവഗണിച്ചും അപമാനിച്ചും വരുതിയില്‍ വരുത്താന്‍ ശ്രമിക്കും. വഴങ്ങിയില്ലെങ്കില്‍ ഭയപ്പെടുത്തും’- സഫ്‌ന പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button