KeralaNattuvarthaLatest NewsNews

സ്ത്രീശരീരത്തിൽ മതം നിർബന്ധമായി അടിച്ചേൽപ്പിച്ച വിലങ്ങാണ് ഹിജാബ്, നിക്കാബ് പോലെ ഹിജാബും എതിർക്കപ്പെടണം: ജസ്‌ല

തിരുവനന്തപുരം: സ്ത്രീശരീരത്തിൽ മതം നിർബന്ധമായി അടിച്ചേൽപ്പിച്ച വിലങ്ങാണ് ഹിജാബ്, എന്ന് തുടങ്ങുന്ന യുവാവിന്റെ ഫേസ്ബുക് കുറിപ്പ് പങ്കുവച്ച് ജസ്‌ല മാടശ്ശേരി. സജീവ് ആല എന്നയാളുടെ കുറിപ്പാണ് ജസ്‌ല പങ്കുവച്ചത്. ഹിജാബിടാനുള്ള പെണ്ണിന്റെ അവകാശത്തിനായി അലമുറയിടുന്നവർക്ക് മുസ്ലീം സ്ത്രീകൾക്ക് കുടുംബസ്വത്തിൽ തുല്യാവകാശം നിഷേധിക്കുന്നതിൽ യാതൊരു പ്രശ്നവുമില്ലെന്ന് കുറിപ്പിൽ പറയുന്നു.

Also Read:2024 വരട്ടെ അപ്പോൾ കാണിച്ച് തരാം: ബി.ജെ.പിയെ ജയിക്കാൻ കോണ്‍ഗ്രസിനാകുമെന്ന് പ്രശാന്ത് കിഷോർ 

‘പെണ്ണിന്റെ ശാരീരികാവയവങ്ങൾക്കും ശാരീരിക പ്രക്രിയകൾക്കും മേൽ പാപത്തിന്റെ ഭാരം അടിച്ചേൽപിക്കലാണ് ഹിജാബും ആർത്തകാലത്തെ അമ്പലവിലക്കും. വിദ്യാലയങ്ങളിലും ആരാധനാലയങ്ങളിലും ഏകത്വഭാവമാണ് കളിയാടേണ്ടത്. പെൺശരീരത്തെ മലീമസമായി ചിത്രീകരിക്കുന്ന പ്രാകൃതഗോത്രവാറോലകൾ കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിയുമ്പോഴാണ് ആധുനികത രംഗപ്രവേശം ചെയ്യുന്നത്’, കുറിപ്പിൽ പറയുന്നു.

സജീവ് അലയുടെ ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണരൂപം:

ഹിജാബും ശബരിമലസമരവും തമ്മിൽ വല്ല ബന്ധവുമുണ്ടോ ? പ്രത്യക്ഷത്തിൽ കണക്ഷൻ ഒന്നുമില്ലെന്ന് തോന്നുമെങ്കിലും ഇവ രണ്ടും തമ്മിലുള്ള അന്തർധാര സജീവമാണ്. പെൺശരീരമാണ് രണ്ടിടത്തും പ്രശ്നകാരി.

പുരുഷമതത്തിലെ പുരുഷദൈവമായ അല്ലാഹുവിന്റെ ‘യജമാനന്റെ’ തിട്ടുരപ്രകാരം പെണ്ണിന്റെ ചെവിയും മുടിയും പുറത്തുകാണാൻ പാടില്ല. ഏതെങ്കിലും പെണ്ണ് ear and hair നാട്ടുകാരെ കാണിച്ചാൽ അവരെ നരകത്തീയിൽ ഇസ്ലാമിക എണ്ണയിൽ പൊരിക്കും. സ്ത്രീകളെ മാത്രം ചട്ടം പഠിപ്പിക്കുന്നതിൽ ഉത്സുകരായ ചട്ടമ്പിമതത്തിൽ അങ്ങനെ ജന്മനായുള്ള മുടിയും ചെവിയും വിലക്കപ്പെട്ടവയായി മാറി.

സ്ത്രീശരീരത്തിൽ മതം നിർബന്ധമായി അടിച്ചേൽപ്പിച്ച വിലങ്ങാണ് ഹിജാബ്. പർദ്ദയും നിക്കാബും പോലെ ഹിജാബും എതിർക്കപ്പെടണം.

സ്ത്രീശരീരത്തിലെ ജൈവപ്രക്രിയയാണ് ആർത്തവം. ശാസ്ത്രവും സാമൂഹികശാസ്ത്രവും വികസിക്കുന്നതിന് മുമ്പുള്ളൊരു കാലത്ത് മെൻസ്ട്രൽ സൈക്കിൾ മനുഷ്യരെ കുറച്ച് അമ്പരിപ്പിക്കുകയും നാണിപ്പിക്കുകയും ചെയ്തിരുന്നു. കിടപ്പറയിൽ നിന്ന് ( ലൈംഗികതയിൽ നിന്ന്) യുവതികൾ അകറ്റിനിർത്തപ്പെട്ട പീരിഡ് കാലം പെണ്ണ് പാപിയായി. പുണ്യയിടമായി കണക്കാക്കപ്പെടുന്ന ക്ഷേത്രങ്ങളിൽ രജസ്വലയായ സ്ത്രീ പ്രവേശിക്കരുതെന്ന ശാസനവും അങ്ങനെ രൂപപ്പെട്ടതാവാം. ശബരിമലയിൽ യുവതികൾക്ക് വിലക്കുവന്നതും ഈ ആർത്തവ അശുദ്ധി ആചാരങ്ങളുടെ പിൻബലത്തിൽ തന്നെയാണ്.

ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം നല്കണമെന്ന് വാദിച്ചിരുന്നവർ ഇപ്പോൾ മുഖംമൂടി പർദ്ദികൾക്കൊപ്പം ഹിജാബ് ധരിക്കാനുള്ള അവകാശത്തിനായി പ്ളക്കാർഡ് പിടിച്ചു നടക്കുന്ന വിചിത്രമായ പുരോഗമനനാടകം ഇപ്പോൾ പലയിടത്തും അരങ്ങേറുന്നുണ്ട്.

പെണ്ണിന്റെ ചെവിക്കും മുടിയ്ക്കുമെതിരെ ഭൂമിയിലെ ഏറ്റവും സ്ത്രീവിരുദ്ധമായ ഒരു വിശ്വാസപദ്ധതി അടിച്ചേൽപ്പിച്ച വിധ്വംസകാവരണമാണ് ഹിജാബ്. ഈ ശിരോവസ്ത്രം ധരിക്കാനുള്ള അവകാശത്തിനായി തൊള്ളകീറുന്നവർ ഇത് വേണ്ടെന്ന് വയ്ക്കാനുള്ള പെണ്ണിന്റെ ചോയ്സിനെതിരെ വിശുദ്ധയുദ്ധം പ്രഖ്യാപിച്ചവരാണെന്ന വസ്തുത മറന്നുപോകാൻ പാടില്ല.

ഹിജാബിടാനുള്ള പെണ്ണിന്റെ അവകാശത്തിനായി അലമുറയിടുന്നവർക്ക് മുസ്ലീം സ്ത്രീകൾക്ക് കുടുംബസ്വത്തിൽ തുല്യാവകാശം നിഷേധിക്കുന്നതിൽ യാതൊരു പ്രശ്നവുമില്ല. പുരുഷന് മാത്രം നാലുകെട്ട് അനുവദിക്കുന്ന വിവേചനവും ഇക്കൂട്ടർക്ക് പ്രശ്നമല്ല.

പെണ്ണിന്റെ ശാരീരികാവയവങ്ങൾക്കും ശാരീരിക പ്രക്രിയകൾക്കും മേൽ പാപത്തിന്റെ ഭാരം അടിച്ചേൽപിക്കലാണ് ഹിജാബും ആർത്തകാലത്തെ അമ്പലവിലക്കും. വിദ്യാലയങ്ങളിലും ആരാധനാലയങ്ങളിലും ഏകത്വഭാവമാണ് കളിയാടേണ്ടത്. പെൺശരീരത്തെ മലീമസമായി ചിത്രീകരിക്കുന്ന പ്രാകൃതഗോത്രവാറോലകൾ കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിയുമ്പോഴാണ് ആധുനികത രംഗപ്രവേശം ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button