നെടുമങ്ങാട് : നിയന്ത്രണം വിട്ട സ്കൂട്ടർ ഓടയിലേക്ക് മറിഞ്ഞ് യാത്രക്കാരൻ മരിച്ചു. വെള്ളനാട് ഭഗവതി നഗർ വെള്ളൂപ്പാറ തിരുവോണത്തിൽ ജി.രാജേന്ദ്രൻ നായർ (59) ആണ് മരിച്ചത്. വഴുതയ്ക്കാട് എൻസിസി കാന്റീൻ ജീവനക്കാരനാണ്.
ഇന്നലെ വൈകുന്നേരം ആറോടെയാണ് സംഭവം. അരുവിക്കര കളത്തുകാലിൽ ആണ് അപകടമുണ്ടായത്. സ്കൂട്ടർ നിയന്ത്രണം വിട്ട് സമീപത്തെ ഓടയിൽ വീഴുകയായിരുന്നു.
Read Also : ‘ഡര്‍ട്ടി പിക്ച്ചറി’ൽ വിദ്യാ ബാലൻ ചെയ്തത് പോലെയുള്ള കഥാപാത്രങ്ങൾ ചെയ്യുമോ?: നവ്യ തുറന്നു പറയുന്നു
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രാജേന്ദ്രൻ നായരെ ഉടൻ തന്നെ നാട്ടുകാർ പേരൂർക്കട ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം ഇന്ന് നടക്കും. ഭാര്യ: സുനി. മക്കൾ: മനു, മീനു.
Post Your Comments