Latest NewsKeralaNews

മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യാസഹോദരിയുടെ വീട്ടില്‍ മോഷണ ശ്രമം

വീട്ടിലെ സിസിടിവി ക്യാമറകള്‍ തകര്‍ക്കുകയും റെക്കോര്‍ഡര്‍ കൊണ്ടു പോവുകയും ചെയ്തു.

വടകര: മുഖ്യമന്ത്രിയുടെ ഭാര്യാസഹോദരിയുടെ വീട്ടില്‍ മോഷണ ശ്രമം. ഒഞ്ചിയം കണ്ണൂക്കര കുന്നുമ്മല്‍താഴ ദാമോദരന്‍-പ്രേമലത ദമ്പതികളുടെ വീട്ടിലാണ് ആളില്ലാത്ത സമയത്തു മോഷ്ടാക്കള്‍ കയറിയത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഒന്‍പതിനും പതിനൊന്നിനും ഇടയിലായിരുന്നു സംഭവം. വാതില്‍ തകര്‍ത്ത് അകത്തു കടന്ന മോഷ്ടാക്കള്‍ സാധനങ്ങള്‍ പുറത്തേക്ക് വാരി വലിച്ചിട്ടു. വീട്ടിലെ സിസിടിവി ക്യാമറകള്‍ തകര്‍ക്കുകയും റെക്കോര്‍ഡര്‍ കൊണ്ടു പോവുകയും ചെയ്തു.

Read Also: കോണ്‍ഗ്രസിന്റെ വമ്പൻ പരാജയം: ചെന്നിത്തലയെ വേദിയിലിരുത്തി പരിഹസിച്ച് മുഖ്യമന്ത്രി

എന്നാല്‍, വീട്ടില്‍ നിന്ന് വിലപിടിപ്പുള്ളതൊന്നും മോഷണം പോയിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമലയുടെ സഹോദരിയാണു പ്രേമലത. സമീപത്തെ കല്ലേരി രാമദാസന്റെ വീട്ടില്‍ നിന്ന് ഏഴ് പവന്‍ സ്വര്‍ണവും 8000രൂപയും മോഷണം പോയി. വീട്ടുകാര്‍ ഉത്സവത്തിനു പോയ സമയത്താണ് മോഷണം. റൂറല്‍ പൊലീസ് മേധാവി എ.ശ്രീനിവാസ് പരിശോധന നടത്തി. ചോമ്പാല പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button