ഡൽഹി: അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിടേണ്ടി വന്ന കനത്ത തോല്‍വിക്കു പിന്നാലെ, കോണ്‍ഗ്രസില്‍ സജീവമായിരിക്കുന്ന വിമതനീക്കങ്ങളോട് പ്രതികരിച്ച് പി ചിദംബരം. ബിജെപിയെ പരാജയപ്പെടുത്താന്‍ പ്രാദേശിക കക്ഷികളുമായി ചേര്‍ന്ന് സഖ്യം രൂപീകരിക്കാന്‍ കോണ്‍ഗ്രസ് തയാറാണെന്നും അതിനായി ഏതുതരത്തിലുള്ള നീക്കുപോക്കിനും സജ്ജമാണെന്നും ചിദംബരം വ്യക്തമാക്കി.
പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി, ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എന്നിങ്ങനെയുള്ള ചെറിയ കക്ഷികളുമായി ചേര്‍ന്ന് സഖ്യം രൂപീകരിക്കാന്‍ പാര്‍ട്ടി ഒരുക്കമാണെന്ന് ചിദംബരം വെളിപ്പെടുത്തി. ബിജെപിയെ തോല്പിക്കാന് അഡ്ജസ്റ്റ്മെന്റുകള്‍ ആവശ്യമാണെന്നും ഓരോ സംസ്ഥാനത്തും വെവ്വേറെ കക്ഷികൾ കോൺഗ്രസുമായി ചേർന്ന് ബിജെപിയുമായി പോരാടാന്‍ ഒരുക്കമാണെങ്കില്‍ പരാജയപ്പെടുത്താനാകുമെന്നും ചിദംബരം പറഞ്ഞു.
Post Your Comments