CricketLatest NewsNewsSports

മലിംഗയുടെ കൂടുമാറ്റത്തിൽ മുംബൈ ഇന്ത്യന്‍സിന് അസ്വസ്ഥത: പ്രതികരണവുമായി കുമാർ സംഗക്കാര

മുംബൈ: ഐപിഎല്‍ 15-ാം സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് രാജസ്ഥാന്‍ റോയല്‍സ് മുൻ മുംബൈ ഇന്ത്യൻസ് താരമായിരുന്നു ലസിത് മലിംഗയെ ടീമിലെത്തിച്ചത്. മുംബൈ ഇന്ത്യന്‍സുമായുള്ള 12 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചാണ് മലിംഗ ബോളിംഗ് കോച്ചായി റോയല്‍സിലേക്ക് എത്തിയത്. താരം രാജസ്ഥാനിൽ എത്തിയത് മുതൽ മുംബൈ ഇന്ത്യന്‍സ് വളരെ അസ്വസ്ഥതരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ, ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് രാജസ്ഥാന്‍ പരിശീലകന്‍ കുമാർ സംഗക്കാര.

‘മലിംഗയുടെ കാര്യത്തില്‍ മുംബൈ ഇന്ത്യന്‍സ് അസ്വസ്ഥതപ്പെടേണ്ട കാര്യമില്ല. മുംബൈയ്ക്ക് ഒരു സമ്പൂര്‍ണ്ണ കോച്ചിംഗ് യൂണിറ്റുണ്ട്. മലിംഗയ്ക്ക് ലഭിച്ച പുതിയ അവസരത്തില്‍ മഹേല ജയവര്‍ധന സന്തോഷവാനാണെന്ന് ഞാന്‍ കരുതുന്നു. ശ്രീലങ്കന്‍ താരം രാജസ്ഥാന്‍ റോയല്‍സിലേക്ക് വരാന്‍ തീരുമാനിച്ചത് ഞങ്ങളുടെ ഭാഗ്യമാണ്.’

Read Also:- വനിതാ ഏകദിന ക്രിക്കറ്റില്‍ റെക്കോർഡ് നേട്ടവുമായി ജൂലന്‍ ഗോസ്വാമി

‘ടൂര്‍ണമെന്റില്‍ ടീമിനെ വിജയിപ്പിക്കുകയാണ് എന്റെ ജോലി. ടീം മൂല്യം വര്‍ധിപ്പിക്കാനും, സഹതാരങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താനും കഴിവുള്ള ആളുകളെ മാത്രമേ ഞാന്‍ ശുപാര്‍ശ ചെയ്യാറുള്ളു. മലിംഗയുടെ നിലവാരം എല്ലാവര്‍ക്കും അറിയാവുന്നതാണ്. മുംബൈയുടെ വിജയത്തിന് പിന്നിലെ പ്രധാന ശക്തികളില്‍ ഒരാളാണ് അദ്ദേഹം. രാജസ്ഥാന് വേണ്ടിയുള്ള മലിംഗയുടെ നിര്‍ദ്ദേശങ്ങള്‍ ടീമിന് പുത്തന്‍ ഉണര്‍വ് നല്‍കുന്നതാണ്’ സംഗക്കാര പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button