ഡൽഹി: കശ്മീരി പണ്ഡിറ്റുകൾ അനുഭവിച്ച ദുരിതം തുറന്ന് പറയുന്ന ചിത്രമായ ദി കശ്മീർ ഫയൽസിനെതിരെ രൂക്ഷ വിമർശനവുമായി നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള. സിനിമയിൽ പറയുന്നത് മുഴുവൻ പച്ചക്കള്ളമാണെന്നും കശ്മീരി പണ്ഡിറ്റുകൾ പലായനം ചെയ്യാൻ കാരണം ബിജെപി ആണെന്നും ഒമർ അബ്ദുള്ള പറഞ്ഞു.
‘സ്വന്തം മണ്ണിൽ നിന്നും പലായനം ചെയ്യേണ്ടി വന്നതും വംശഹത്യയ്ക്ക് ഇരയായതും കശ്മീരി പണ്ഡിറ്റുകൾ മാത്രമല്ല. അതിൽ മുസ്ലീങ്ങളും സിഖുകാരും ഉണ്ടായിരുന്നു. അവർക്കും കശ്മീർ വിട്ട് പോകേണ്ടി വന്നുവെന്നും ഇതുവരെ തിരിച്ചെത്തിയിട്ടില്ല. ദി കശ്മീർ ഫയൽ എന്ന ചിത്രത്തിൽ പറയുന്നത് പച്ചക്കള്ളമാണ്,’ ഒമർ അബ്ദുള്ള പറഞ്ഞു.
ഡൽഹിയിൽ പോയി കാര്യം നേടുന്നത് നിർത്താതെ ഈ പാർട്ടി രക്ഷപ്പെടില്ല: രൂക്ഷ വിമർശനവുമായി റിജിൽ മാക്കുറ്റി
‘1990 കളിൽ ജമ്മു കശ്മീരിൽ ഗവർണർ ഭരണമാണ് ഉണ്ടായിരുന്നത്. അപ്പോൾ നാഷണൽ കോൺഫറൻസ് ഇല്ലായിരുന്നു. കേന്ദ്രത്തിൽ ബിജെപി പിന്തുണയുമായി വിപി സിംഗാണ് അധികാരത്തിൽ ഉണ്ടായിരുന്നത്. പലായനം ചെയ്ത കശ്മീരി പണ്ഡിറ്റുകളെ തിരികെ എത്തിക്കാനാണ് നാഷണൽ കോൺഫറൻസ് ശ്രമിച്ചത്. കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന് കാരണം ബിജെപിയാണ്,’ ഒമർ അബ്ദുള്ള കൂട്ടിച്ചേർത്തു.
Post Your Comments