Latest NewsNewsSaudi ArabiaInternationalGulf

സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ നഴ്സ്: നോർക്ക റൂട്ട്‌സ് വഴി നിയമനം

റിയാദ്: സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ വരുന്ന ആശുപത്രികളിലേക്ക് വനിതാ നഴ്സുമാർക്ക് നോർക്ക റൂട്ട്‌സ് മുഖേന മികച്ച തൊഴിലവസരം. ബി.എസ്.സി/ എം.എസ്.സി / പി.എച്ച്.ഡി/ നഴ്സിംഗ് യോഗ്യതയും 36 മാസത്തിൽ (3 വർഷത്തിൽ ) കുറയാതെ പ്രവർത്തിപരിചയവുമുള്ള ഉദ്യോഗാർത്ഥികളെയാണ് പരിഗണിക്കുന്നത്.

Read Also: ഗോവയിൽ സെക്സ് റാക്കറ്റ് തടവില്‍ വെച്ചിരുന്ന സീരിയല്‍ നടി ഉള്‍പ്പെടെ മൂന്ന് പേരെ രക്ഷപ്പെടുത്തിയത് അതിസാഹസികമായി

നിലവിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുന്നത് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് അപേക്ഷ സമർപ്പിക്കുന്നതിന് ആവശ്യമാണ്. വർക്കിംഗ് ഗാപ് ഉണ്ടാവരുത്. താല്പര്യമുള്ളവർ അപേക്ഷ സമർപ്പിക്കുന്നതിന് അപ്ഡേറ്റ് ചെയ്ത ബയോഡേറ്റ, ആധാർ, പാസ്പോർട്ട്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്(ഡിഗ്രി/പോസ്റ്റ് ഗ്രാഡുവേറ്റ് സർട്ടിഫിക്കറ്റ്) എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, സ്റ്റിൽ വർക്കിംഗ് സർട്ടിഫിക്കറ്റ്, ഫോട്ടോ (500*500 പിക്സൽ, വൈറ്റ് ബാക്ഗ്രൗൻഡ് JPG
ഫോർമാറ്റ്), നഴ്സിംഗ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സഹിതം 20.03.2022 വരെ അപേക്ഷിക്കാവുന്നതാണ്.

അപേക്ഷകൾ rmt3.norka@kerala.gov.in/ norkaksa19@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ 20.03.2022 (അവസാന തീയതി) വൈകുന്നേരം 3 മണി വരെ അയക്കാവുന്നതാണ്. പ്രായം 35 വയസിൽ കവിയരുത്. ആകർഷകമായ ശമ്പളം ലഭിക്കുന്നതാണ്. താമസം, ഭക്ഷണം, വിസ എന്നിവ സൗജന്യമാണ്. കരാർ ഓരോ വർഷം കൂടുമ്പോഴും പുതുക്കാവുന്നതാണ്. ഇന്റർവ്യൂ മാർച്ച് 21 മുതൽ 24 വരെ കൊച്ചിയിൽ നടക്കും. ഉദ്യോഗാർത്ഥികൾ ഇമെയിൽ അയക്കുമ്പോൾ അവർക്ക് അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് താല്പര്യമുള്ള തീയതി(21.03.22 – 24.03.22) കൂടി രേഖപ്പെടുത്തി അയക്കേണ്ടതാണ്. അപൂർണ്ണമായിട്ടുള്ള അപേക്ഷകൾ ഒരറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. നോർക്ക റൂട്ട്‌സിനു മറ്റു സബ് ഏജന്റുമാർ ഇല്ല. അത്തരത്തിൽ ആരെങ്കിലും ഉദ്യോഗാർത്ഥികളെ സമീപിക്കുകയാണെങ്കിൽ അത് നോർക്ക റൂട്ട്‌സിന്റെ ശ്രദ്ധയിൽപ്പെ ടുത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾ നോർക്ക റൂട്ട്‌സിന്റെ വെബ്സൈറ്റിൽ (www.norkaroots.org) നിന്നും ടോൾ ഫ്രീ നമ്പറായ 1800 425 3939 ഇന്ത്യയിൽ നിന്നും +91 8802 012345 വിദേശത്തു നിന്നും (മിസ്ഡ് കോൾ സൗകര്യം ) ലഭിക്കുന്നതാണ്.

Read Also: കുഴഞ്ഞ് വീണ് മരിച്ച ജയന്റെ മൃതദേഹം ഏറ്റുവാങ്ങാനെത്തിയത് രണ്ട് ഭാര്യമാരും രണ്ട് സഹോദരിമാരും: ഒടുവിൽ…

shortlink

Related Articles

Post Your Comments

Related Articles


Back to top button