KeralaLatest NewsNews

വിദേശത്ത് നിന്ന് 25 കിലോ സ്വര്‍ണം കടത്തിയ കേസ്, പ്രമുഖ ജ്വല്ലറി ഗ്രൂപ്പ് എംഡി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയില്‍

തിരുവനന്തപുരം: 2019ല്‍, തിരുവനന്തപുരം വിമാനത്താവളം വഴി 25 കിലോ സ്വര്‍ണം കടത്തിയ കേസിലെ പ്രധാന പ്രതി പിടിയിലായി. പ്രമുഖ ജുവലറി ഗ്രൂപ്പായ ദുബായ് ഗോള്‍ഡ് ആന്‍ഡ് ഡയമന്റ് മാനേജിങ് ഡയറക്ടര്‍ പി.പി. മുഹമ്മദലിയാണ് കോഴിക്കോട് വിമാനത്താവളത്തില്‍ വെച്ച് പിടിയിലായത്. തിരുവനന്തപുരത്ത് പിടികൂടിയ സ്വര്‍ണം ദുബായ് ഗോള്‍ഡിനുവേണ്ടിയായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

Read Also : ഡൽഹിയിൽ പോയി കാര്യം നേടുന്നത് നിർത്താതെ ഈ പാർട്ടി രക്ഷപ്പെടില്ല: രൂക്ഷ വിമർശനവുമായി റിജിൽ മാക്കുറ്റി

2019 മെയ് മാസത്തിലാണ് തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍വെച്ച് 25 കിലോ സ്വര്‍ണ്ണവുമായി തിരുമല സ്വദേശി സുനില്‍കുമാര്‍, കഴക്കൂട്ടം സ്വദേശി സറീന എന്നിവരെ പിടികൂടിയത്. ഡി.ആര്‍.ഐയാണ് ഇവരെ അറസ്റ്റ് ചെയ്തത്. എയര്‍ കസ്റ്റംസ് സൂപ്രണ്ട് വി. രാധാകൃഷ്ണന്‍ ഉള്‍പ്പെടെ ഈ കേസില്‍ പ്രതിയായിരുന്നു. ഈ കേസിലാണ് ഡി.ആര്‍.ഐയുടെ പുതിയ നീക്കം. ഡി.ആര്‍.ഐ ലുക്കൗട്ട് നോട്ടീസുള്ള കേസിലെ പ്രതി ദുബായ് ഗോള്‍ഡ് ആന്‍ഡ് ഡയമന്റ്‌സ് മാനേജിങ് ഡയറക്ടര്‍ പി.പി. മുഹമ്മദലിയെയാണ് അറസ്റ്റ് ചെയ്തത്. കരിപ്പൂര്‍ വിമാനത്താവളം വഴി ലണ്ടനിലേക്ക് കടക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അറസ്റ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button