ബെംഗളൂരു: കർണാടകയിൽ ക്ലാസ് മുറികളിൽ ഹിജാബ് വിലക്കിയ നടപടി ശരിവെച്ച ഹൈക്കോടതി ഉത്തരവിന് പിന്നാലെ, ഹിജാബില്ലാതെ ക്ലാസുകളിലെത്തി ഒരു വിഭാഗം വിദ്യാർത്ഥിനികൾ. അതേസമയം, ഹിജാബില്ലാതെ ക്ലാസിൽ വരാൻ പറ്റില്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി വിദ്യാർത്ഥിനികൾ സ്കൂളുകളിൽ വരാതെയുമിരുന്നു. ഹിജാബില്ലാതെ കോളേജ് ക്ലാസ് മുറിയിൽ ഇരുന്നതിനെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചിരിക്കുകയാണ് സന കൗസർ എന്ന വിദ്യാർത്ഥിനി. ഉഡുപ്പിയിലെ ഗവ എംജിഎം കോളേജിലെ ഒന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ് സന.
‘ഹിജാബ് അഴിക്കാതെ ക്ലാസിൽ പ്രവേശിക്കാൻ പറ്റില്ലെന്നതിനാലാണ് ഹിജാബ് മാറ്റിയത്. ആദ്യം കുറച്ച് ബുദ്ധിമുട്ടായിരുന്നു. അതിനാൽ അവസാന ബെഞ്ചിലാണ് ഇരുന്നത്. ഇപ്പോൾ കുഴപ്പമില്ല. എന്നെ സംബന്ധിച്ച് മറ്റൊരു ചോയ്സില്ലായിരുന്നു. എനിക്ക് ക്ലാസ് വേണമെന്നുണ്ടെങ്കിൽ ഹിജാബ് ധരിക്കാതെ ഇരിക്കണം. നേരത്തെ, ഹിജാബ് വിലക്കിയ ഇടക്കാല ഉത്തരവിന്റെ സമയത്തും ഹിജാബില്ലാതെ സനയ്ക്ക് ക്ലാസിൽ വരേണ്ടി വന്നിരുന്നു’- സന എൻഡിടിവിയോട് പറഞ്ഞു.
Read Also: ഇന്ത്യ സന്ദർശിക്കാനൊരുങ്ങി ചെെനീസ് വിദേശകാര്യ മന്ത്രി
‘നിന്നെ കാണാൻ ഇപ്പോൾ നന്നായിട്ടുണ്ട്. ഞങ്ങളിലൊരാളായി എന്നാണ് എന്റെ സഹപാഠി പറഞ്ഞത്. ഞാനതിനോട് പ്രതികരിച്ചില്ല. പക്ഷെ രണ്ട് ദിവസത്തിന് ശേഷം ഞാൻ സ്ഥലം മാറിയിരുന്നു’- സന കൂട്ടിച്ചേർത്തു.
Post Your Comments