ബംഗളൂരു: കര്‍ണാടകയില്‍ വീണ്ടും ഹിജാബ് വിവാദം കുത്തിപ്പൊക്കുന്നു. കോളേജില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികള്‍ക്ക് ക്ലാസ് മുറിയിലേക്ക് പ്രവേശനം നിഷേധിച്ചു. മാംഗ്‌ളൂര്‍ സര്‍വകലാശാലയില്‍ പഠിക്കുന്ന പന്ത്രണ്ട് വിദ്യാര്‍ത്ഥിനികളാണ് ഹൈക്കോടതി ഉത്തരവ് ലംഘിച്ച്
ഹിജാബ് ധരിച്ച് എത്തിയത്. എന്നാല്‍, വിദ്യാര്‍ത്ഥിനികള്‍ക്ക് അദ്ധ്യാപകര്‍ പ്രവേശനം നിഷേധിച്ചതോടെ ഇവര്‍ തിരികെ വീടുകളിലേയ്ക്ക് പോയി.
സര്‍വകലാശാലയില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളോട്, അത് നീക്കിയ ശേഷം ക്ലാസ് മുറിയിലേയ്ക്ക് പ്രവേശിക്കാന്‍ കോളേജ് പ്രിന്‍സിപ്പല്‍ അനസൂയ റായ് നിര്‍ദ്ദേശിച്ചു. എന്നാല്‍, പെണ്‍കുട്ടികള്‍ ഇക്കാര്യം നിഷേധിക്കുകയും തിരികെ വീടുകളിലേയ്ക്ക് മടങ്ങുകയുമായിരുന്നു.
ഹിജാബ് ധരിച്ച് ക്ലാസില്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജനുവരി മുതല്‍ രാജ്യവ്യാപകമായി പ്രശ്നങ്ങള്‍ നടന്നിരുന്നു. തുടര്‍ന്ന്, ക്ലാസ് മുറിയില്‍ ഹിജാബ് ധരിച്ച് പ്രവേശിക്കരുതെന്ന് കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടു. ഹിജാബിനെ മുസ്ലീം മതത്തിന്റെ പ്രധാന ഘടകമായി കാണാനാകില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. എന്നാല്‍, ഇത് ലംഘിച്ചുകൊണ്ടാണ് പെണ്‍കുട്ടികള്‍ ഹിജാബ് ധരിച്ച് കോളേജുകളില്‍ എത്തുന്നത്.
Post Your Comments