തിരുവനന്തപുരം: സാമ്പത്തിക വർഷം അവസാനിക്കാൻ രണ്ടാഴ്ച മാത്രം ശേഷിക്കെ 2000 കോടി രൂപ കൂടി കടമെടുക്കാൻ തീരുമാനമെടുത്ത് സംസ്ഥാന സർക്കാർ. വാർഷിക പദ്ധതികളുടെ നടത്തിപ്പ് മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണ് നടപടി യെന്ന് സർക്കാർ വ്യക്തമാക്കി.
മാർച്ച് 22ന് റിസർവ് ബാങ്കിന്റെ കോർ ബാങ്കിങ് സംവിധാനമായ ഇ-കുബേർ വഴി 2000 കോടി രൂപയുടെ കടപ്പത്രത്തിന്റെ ലേലം നടക്കും. തൊട്ടടുത്ത ദിവസം പണം ലഭിക്കും. സാമ്പത്തിക വർഷം അവസാനിക്കാറായതോടെ വിവിധ വകുപ്പുകളിൽ നിന്ന് ബില്ലുകൾ ട്രഷറിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സർക്കാർ കടമെടുക്കുന്നത്.
Post Your Comments