Latest NewsUAENewsInternationalGulf

വാരാന്ത്യങ്ങളിൽ ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്: അറിയിപ്പുമായി അധികൃതർ

ദുബായ്: അടുത്ത രണ്ട് വാരാന്ത്യങ്ങളിൽ ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്കുള്ള അറിയിപ്പുമായി അധികൃതർ. യാത്രക്കാർ വിമാനം പുറപ്പെടുന്ന സമയത്തിന് കുറഞ്ഞത് മൂന്ന് മണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തിലെത്തണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം. അടുത്ത രണ്ട് വാരാന്ത്യങ്ങളിലായി ഏഴ് ലക്ഷത്തിലധികം യാത്രക്കാരാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ മൂന്നാം ടെർമിനൽ വഴി യാത്ര ചെയ്യാനിരിക്കുന്നതെന്ന് എമിറേറ്റ്‌സ് അധികൃതർ അറിയിച്ചു. ഈ സാഹചര്യത്തിലാണ് അധികൃതർ യാത്രക്കാർക്ക് നിർദ്ദേശം പുറപ്പെടുവിച്ചത്.

Read Also: പക്ഷപാതപരമായ താൽപര്യങ്ങൾക്കുവേണ്ടിയുള്ള അധികാര ദുർവിനിയോഗം: റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിനെതിരെ പോപ്പ്

16 രാജ്യങ്ങളിലെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ അവിടങ്ങളിലേക്കുള്ള യാത്രക്കാർക്ക് കോവിഡ് സംബന്ധമായ മെഡിക്കൽ രേഖകൾ സമർപ്പിക്കാതെ തന്നെ ചെക്ക് ഇൻ പൂർത്തിയാക്കാൻ കഴിയുന്നതാണ്. യു.കെ, പോർച്ചുഗൽ, ഇറ്റലി, ജോർദാൻ, മൗറീഷ്യസ്, മാലിദ്വീപ്, ഓസ്ട്രിയ, ബഹ്‌റൈൻ, ഡെൻമാർക്ക്, ഹംഗറി, അയർലന്റ്, നോർവെ, മെക്‌സിക്കോ, സൗദി അറേബ്യ, സ്‌പെയിൻ, സ്വിറ്റ്‌സർലന്റ് തുടങ്ങിയ രാജ്യങ്ങളിലാണ് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചിട്ടുള്ളത്.

Read Also: ഗോവയിൽ സെക്സ് റാക്കറ്റ് തടവില്‍ വെച്ചിരുന്ന സീരിയല്‍ നടി ഉള്‍പ്പെടെ മൂന്ന് പേരെ രക്ഷപ്പെടുത്തിയത് അതിസാഹസികമായി

shortlink

Related Articles

Post Your Comments

Related Articles


Back to top button