തൃശൂർ: വിവാഹിതയായ യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിച്ചനിലയിൽ കണ്ടെത്തി. കൊടകര മറ്റത്തൂർ നീരാട്ടുകുഴിയിൽ നാരായണമംഗലത്ത് പ്രദീപിന്റെ മകൾ സാന്ദ്ര(20)യാണ് മരിച്ചത്. ആറു മാസം മുൻപായിരുന്നു സാന്ദ്രയുടെ വിവാഹം. ടൂറിസ്റ്റ് ബസ് ഡ്രൈവറാണ് ഭർത്താവ് വിപിൻ.
കാലിന് അപകടം സംഭവിച്ച വിപിൻ വിശ്രമത്തിലാണ്. പെൺകുട്ടിയുടെ വീട്ടിൽ ആരുമില്ലാത്ത സമയത്താണ് സംഭവമെന്നും വീടിന്റെ മുൻവശത്തെയും പിൻവശത്തെയും വാതിൽ അടച്ച ശേഷം അടുക്കളയിൽവച്ചാണ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയതെന്നും പൊലീസ് പറഞ്ഞു. സമീപത്തുണ്ടായിരുന്ന ഗ്യാസ് കുറ്റിയിൽ തീ പടരാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായതായും പൊലീസ് കൂട്ടിച്ചേർത്തു.
Post Your Comments