AlappuzhaNattuvarthaLatest NewsKeralaNews

ബൈക്ക് യാത്രികന്‍റെ പണവും മൊബൈൽ ഫോണും തട്ടിയെടുത്തു : രണ്ടുപേർ അറസ്റ്റിൽ

കൃഷ്ണപുരം നക്കനാൽ താഴ്ച വടക്കതിൽ ഷിബു (ചക്ക ഷിബു -27), ചൂനാട് നാമ്പു കുളങ്ങര കാട്ടിലേക്ക് പുത്തൻവീട്ടിൽ നസീം (20) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

ഹരിപ്പാട്: ബൈക്ക് യാത്രികന്‍റെ പണവും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിൽ രണ്ടു പേർ അറസ്റ്റിൽ. കൃഷ്ണപുരം നക്കനാൽ താഴ്ച വടക്കതിൽ ഷിബു (ചക്ക ഷിബു -27), ചൂനാട് നാമ്പു കുളങ്ങര കാട്ടിലേക്ക് പുത്തൻവീട്ടിൽ നസീം (20) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹരിപ്പാട് പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. ദേശീയപാതയിൽ നങ്ങ്യാർകുളങ്ങര ടി.കെ.എം.എം കോളേജ് ജംഗ്ഷനിലെ ബസ്റ്റോപ്പിൽ ഇരുന്ന നെയ്യാറ്റിൻകര സ്വദേശിയുടെ പണവും മൊബൈൽ ഫോണും ആണ് പ്രതികൾ മോഷ്ടിച്ചത്. സുനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്.

Read Also : ബ്ലാസ്റ്റേഴ്‌സ് ആരാധകൻ കാർത്തിക്കിന് കാരിക്കേച്ചർ സമ്മാനിച്ച് ബഷീർ

മോഷ്ടിച്ച പണവും മൊബൈൽ ഫോണും പ്രതികളിൽ നിന്ന്​ കണ്ടെടുത്തിട്ടുണ്ട്. ഹരിപ്പാട് സി.ഐ ബിജു നായർ, എസ്.ഐ. രാജ് കുമാർ, എ.എസ്.ഐ. സുജിത്ത്, സി.പി.ഒ. മാരായ നിഷാദ്, നിസാമുദ്ദീൻ, വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button