Latest NewsKeralaCinemaMollywoodNewsEntertainment

കടം വീട്ടാൻ 74 ആം വയസിലും ലോട്ടറി വിൽപ്പന: പണയത്തിലിരിക്കുന്ന ആധാരം എടുത്ത് നൽകി വാക്ക് പാലിച്ച് സുരേഷ് ഗോപി

കൊച്ചി: വയനാട്ടിലെ ആദിവാസി വിഭാഗത്തിന് സുരേഷ് ഗോപി ചെയ്തു നൽകിയ സഹായങ്ങളുടെ വാർത്ത പുറത്തുവന്നിട്ട് മണിക്കൂറുകൾ ആയില്ല ഇപ്പോഴിതാ, സുരേഷ് ഗോപി എന്ന മനുഷ്യ സ്നേഹിയുടെ മറ്റൊരു നന്മ കൂടി വെളിച്ചത്ത് വരികയാണ്. കടം വീട്ടാനായി 74 ആം വയസിലും ലോട്ടറി വില്പനയ്ക്കിറങ്ങിയ വയോധികയുടെ പണയത്തിലിരിക്കുന്ന വീടിന്റെ ആധാരം എടുത്തു നൽകി സുരേഷ് ഗോപി എം.പി.

വ്ലോഗർ സുശാന്ത് നിലമ്പൂരിന്റെ വീഡിയോ കണ്ട് വിഷയത്തിൽ ഇടപെട്ട താരം, ആധാരം എടുത്ത് നൽകാമെന്ന് നേരത്തെ വയോധികയെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ, പണയത്തിലായിരുന്ന ആധാരം ഇന്നലെ വൈകിട്ട് 4 മണിക്ക് സുരേഷ് ഗോപി തിരിച്ചെടുത്ത് വയോധികയ്ക്ക് നൽകി. സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുൽ സുരേഷ് ആണ് ആധാരം നേരിട്ട് വയോധികയ്ക്ക് കൈമാറിയത്. സുശാന്ത് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Also Read:പക്ഷിയെ നോക്കി പോയ കുട്ടികൾ കൊടുംകാട്ടിൽ കുടുങ്ങി: 27-ാം ദിവസം കണ്ടെത്തിയപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നത്

എറണാകുളം സ്വദേശിയായ പുഷ്പ എന്ന 74കാരി റോഡരികില്‍ ലോട്ടറി വില്‍ക്കുന്ന വീഡിയോ സുശാന്ത് കഴിഞ്ഞ ദിവസമാണ് പോസ്റ്റ് ചെയ്തത്. വീഡിയോ വൈറലായിരുന്നു. കടം വീട്ടാനും കുടുംബം പുലർത്താനും വേണ്ടിയാണ് താൻ, ഈ പ്രായത്തിലും പണിക്കിറങ്ങിയതെന്ന് ഇവർ വീഡിയോയിൽ പറഞ്ഞിരുന്നു. വിധവയായ മരുമകളും മക്കളും ആണ് ഇവർക്കുള്ളത്. മൂത്തമകൻ ഹൃദ്രോഗിയാണ്. ഇളയമകൻ മരണപ്പെട്ടതും ഹൃദ്രോഗത്തെ തുടർന്നായിരുന്നു. ലോട്ടറിയെടുക്കാനെത്തുന്നവരിൽ ചിലർ, തന്നെ പറ്റിക്കാറുണ്ടെന്ന് ഇവർ തുറന്നു പറഞ്ഞിരുന്നു. 300 മുതൽ 1000 വരെ ആളുകൾ തന്നെ പറ്റിച്ച് സ്വന്തമാക്കാറുണ്ടെന്ന് ഇവർ പറഞ്ഞു. വീടിന്റെ ആധാരം ബാങ്കിലാണെന്നും അത് തിരിച്ചെടുക്കാന്‍ 65,000 രൂപ വേണമെന്നുമായിരുന്നു ഇവർ അറിയിച്ചത്. ഈ തുകയാണ് ഇപ്പോൾ സുരേഷ് ഗോപി നൽകി, ആധാരം തിരിച്ചെടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button