തിരുവനന്തപുരം: കേരള പോലീസിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ ഇനി പ്രത്യേക വിഭാഗം. ക്രൈംബ്രാഞ്ചിന്റെ കീഴിലാണ് പുതിയ വിഭാഗം രൂപീകരിക്കുന്നത്. ഈ വിഭാഗത്തിന് 233 തസ്തികകൾ സൃഷ്ടിക്കും.
226 എക്സിക്യൂട്ടീവ് തസ്തികകളും ഏഴ് മിനിസ്റ്റീരിയൽ തസ്തികകളുമാണുണ്ടാകുക. ഒരു ഐജി, നാല് എസ്പി, 11 ഡിവൈഎസ്പി, 19 ഇൻസ്പെക്ടർമാർ, 29 എസ്ഐമാർ, 73 വീതം എസ്സിപിഒ, സിപിഒ, 16 ഡ്രൈവർമാർ എന്നിങ്ങനെയാണ് എക്സിക്യൂട്ടീവ് തസ്തികകൾ.
ചതി, സാമ്പത്തിക തട്ടിപ്പുകൾ, പണമിടപാടുകൾ, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നിങ്ങനെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഈ വിഭാഗത്തിനായിരിക്കും അന്വേഷണച്ചുമതല.
Post Your Comments