ErnakulamKeralaNattuvarthaLatest NewsNews

എസ്എഫ്ഐയെ നിലയ്ക്ക് നിര്‍ത്തണം, സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമം മഹിളാ കോണ്‍ഗ്രസ് പൊറുക്കില്ല: ജെബി മേത്തര്‍

കൊച്ചി: എസ്എഫ്ഐയെ നിലയ്ക്ക് നിര്‍ത്താന്‍ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കളും പൊലീസും തയ്യാറാകണമെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍. സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമം മഹിളാ കോണ്‍ഗ്രസ് പൊറുക്കില്ലെന്നും മുഖ്യമന്ത്രി ഇടപെട്ട് എസ്എഫ്ഐ ക്രിമിനലുകളെ അറസ്റ്റ് ചെയ്യണമെന്നും തിരുവനന്തപുരം ലോ കോളേജില്‍ കെഎസ്‌യു- എസ്എഫ്ഐ സംഘര്‍ഷത്തിൽ പ്രതികരിച്ച് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ജെബി മേത്തര്‍ പറഞ്ഞു.

ജെബി മേത്തറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

പ്രവാസി തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ലൈസൻസ് ഫീസ് കുറച്ച് ഒമാൻ

‘ഇന്ന് കേരളത്തിന് കറുത്ത ദിനം.
പ്രതികരിക്കുക, പ്രതിഷേധിക്കുക! സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമം മഹിളാ കോണ്‍ഗ്രസ് പൊറുക്കില്ല. മുഖ്യമന്ത്രി ഇടപെട്ട് എസ്.എഫ്.ഐ ക്രിമിനലുകളെ അറസ്റ്റ് ചെയ്യുക. കുട്ടി സഖാക്കള്‍ കച്ച കെട്ടുന്നത് ക്രിമിനലുകളാവാന്‍. സമാധാനപരമായ കലാലയ രാഷ്ട്രീയമാണ് കെ.എസ്.യു ലക്ഷ്യം വെക്കുന്നത്. പക്ഷെ മുതിര്‍ന്ന സഖാക്കന്മാരെ മാതൃകയാക്കി അക്രമ രാഷ്ട്രീയം കളിച്ച് സമാധാനം തകര്‍ക്കുകയാണ് എസ്എഫ്ഐയുടെ ലക്ഷ്യം. ഇവരെ നിലയ്ക്ക് നിര്‍ത്താന്‍ മുതിര്‍ന്ന നേതാക്കളും പൊലീസും തയാറാകണം,’ ജെബി മേത്തര്‍ കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം ഗവ ലോ കോളേജില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് എസ്എഫ്ഐ- കെഎസ്‌യു പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. വാക്കുതര്‍ക്കത്തിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് കെഎസ്‌യു പ്രവര്‍ത്തകര്‍ക്കും ഒരു എസ്എഫ്ഐ പ്രവര്‍ത്തകനും പരിക്കേറ്റിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button