മയിലാടുതുറൈ: ക്ഷേത്രത്തിലെ രണ്ട് വിഗ്രഹങ്ങൾ കൈവശം വച്ച 75കാരനായ പൂജാരി പിടിയിൽ. സീർകാഴിക്കടുത്ത് നെമ്മേലി ഗ്രാമത്തിലാണ് സംഭവം. എൻ. സൂര്യമൂർത്തി എന്നയാളാണ് താൻ പൂജ ചെയ്തിരുന്ന ക്ഷേത്രങ്ങളിൽ ഒന്നായ നെമ്മേലി ഗ്രാമത്തിലെ ശ്രീ വിശാലാക്ഷി വിശ്വനാഥർ ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ രഹസ്യമായി കൈവശം വച്ചത്. ശ്രീ പ്രദോഷനായകർ, ശ്രീ പ്രദോഷനായകി എന്നിവരുടെ വിഗ്രഹങ്ങളാണ് പൊലീസ് കണ്ടെടുത്തത്.
ഏകദേശം നാല് പതിറ്റാണ്ട് മുമ്പ് മാന്നാങ്കോവിൽ ശ്രീ നല്ലകത്തായി ക്ഷേത്രത്തിൽ നിന്ന് കാണാതായ നാല് വിഗ്രഹങ്ങളെപ്പറ്റിയുള്ള അന്വേഷണത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥരായ എഡിഎസ്പി ആർ രാജാറാം, സബ് ഇൻസ്പെക്ടർമാരായ എസ് തമിഴ്സെൽവൻ, പി ബാലചന്ദ്രൻ, എം ചിന്നത്തുറൈ എന്നിവരടങ്ങുന്ന സംഘം പൂജാരിയെ പിടികൂടിയത്. ശ്രീ നല്ലകത്തായി ക്ഷേത്രത്തിൽ നിന്ന് കാണാതായത് ശ്രീ നല്ലകത്തായി, ശ്രീ കാഞ്ഞമലേശ്വരർ, ശ്രീ വിനായക, ശ്രീ ആഞ്ജനേയർ എന്നിവരുടെ വിഗ്രഹങ്ങളാണ്.
Read Also: ഇന്ത്യ സന്ദർശിക്കാനൊരുങ്ങി ചെെനീസ് വിദേശകാര്യ മന്ത്രി
സൂര്യമൂർത്തിയും അദ്ദേഹത്തിന്റെ പിതാവ് നടേശനും സീർകാഴിക്കടുത്തുള്ള ഏതാനും ക്ഷേത്രങ്ങളിൽ പൂജ ചെയ്തിരുന്നതായും സുരക്ഷിതമായി സൂക്ഷിക്കാനെന്ന വ്യാജേന ഇരുവരും നല്ലകത്തായി ക്ഷേത്രത്തിൽ നിന്ന് നിരവധി വിഗ്രഹങ്ങൾ വീട്ടിൽ കൊണ്ടുപോയിരുന്നുവെന്നും എഡിഎസ്പി ആർ രാജാറാം ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
Post Your Comments