കൊച്ചി : കോവിഡ് മാർഗ നിർദ്ദേശങ്ങൾ ലംഘിച്ച് പളളിയിൽ ആദി കുർബാന ചടങ്ങ് നടത്തിയതിന് വൈദികൻ അറസ്റ്റിൽ. പള്ളി വികാരി ഫാ. ജോര്‍ജ് പാലമറ്റത്തിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ ചെങ്ങമനാട് പുവ്വത്തുശ്ശേരി സെന്റ് ജോസഫ് പള്ളിയിലാണ് നിർഗദേശങ്ങൾ ലംഘിച്ച് കുർബാന നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇരുപത്തിയഞ്ചോളം പേർക്കെതിരെ പോലീസ് കേസും എടുത്തിട്ടുണ്ട്.
പള്ളിയിൽ ഇന്ന് രാവിലെ എട്ടുമണിയോടെയാണ് ചടങ്ങ് നടന്നത്. പള്ളി വികാരി, സഹ വികാരി, കുട്ടികള്‍, മാതാപിതാക്കള്‍ ഉൾപ്പെടെ 25 പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. പരാതി ലഭിച്ചതിന് പിന്നാലെ പോലീസ് സ്ഥലത്തെത്തി അറസ്റ്റ് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുകയായിരുന്നു. ചടങ്ങ് നടത്തുന്നതിനെതിരെ തദ്ദേശ സ്ഥാപനങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെന്നാണ് പുറത്ത് വരുന്ന വിവരം. മുന്നറിയിപ്പ് ലംഘിച്ചാണ് പള്ളിവികാരിയുടെ നേതൃത്വത്തില്‍ ചടങ്ങ് നടത്തിയത്.
Read Also : ഇടതും വലതും കൈയ്യടിച്ച് പാസാക്കിയ പ്രമേയത്തെ എതിർത്ത് എൻ ഷംസുദ്ദീന്‍
ഇരിങ്ങാലക്കുട രൂപതയുടെ കീഴിലുള്ള പള്ളിയാണിത്. എപിഡെമിക് ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും കേസിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യുമെന്ന് എറണാകുളം റൂറല്‍ പോലീസ് വ്യക്തമാക്കി.
Post Your Comments