Latest NewsIndiaNewsCrime

അച്ഛനെ പാഠം പഠിപ്പിക്കാന്‍ മകനെ തട്ടിക്കൊണ്ടുപോയതായി പരാതി: 14ദിവസം തടവില്‍ പാര്‍പ്പിച്ചു

പൊലീസാണ് കുട്ടിയെ രക്ഷിച്ചത്

പട്‌ന: അച്ഛനെ പാഠം പഠിപ്പിക്കാന്‍ മകനെ തട്ടിക്കൊണ്ടുപോയതായി പരാതി. ഡിസംബര്‍ അഞ്ചിനാണ് കുട്ടിയെ കാണാതായത്. ബീഹാറിലെ ബെഗുസരായിലെ ക്ഷേത്ര പൂജാരിയാണ് കുട്ടിയെ തട്ടികൊണ്ടുപോയി പതിനാലുദിവസം തടവില്‍ പാര്‍പ്പിച്ചത്.

പൊലീസാണ് കുട്ടിയെ രക്ഷിച്ചത്. സംഭവത്തില്‍ പുരോഹിതനെ പൊലീസ് അറസ്റ്റ് ചെയ്തു. സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് കുട്ടി എവിടെയുണ്ടെന്നു പോലീസ് കണ്ടെത്തിയത്.

read also: വസ്ത്രം വാങ്ങിയാല്‍ പെട്രോള്‍ ഫ്രീ: ​ഗംഭീര ഓഫറുമായി വസ്ത്രസ്ഥാപനം, കേരളത്തിലെ എല്ലാ ഷോറൂമിലും ഓഫര്‍

ശ്രാവസ്തി ജില്ലയിലെ ഗ്രാമത്തിലാണ് കുട്ടിയെ പൂജാരി തടവില്‍ വച്ചിരുന്നത്. ക്ഷേത്രത്തിന് സമീപം കുട്ടിയുടെ അച്ഛന്‍ ഒരു ചായക്കട നടത്തിവരികയാണ്. അടുത്തിടെ കുട്ടിയുടെ അച്ഛനുമായി പൂജാരി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. അച്ഛനെ പാഠം പഠിപ്പിക്കാന്‍ കുട്ടിയെ പൂജാരി തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button