അബുദാബി: രാജ്യത്ത് ഒരാളെ തട്ടിക്കൊണ്ടുപോകുകയോ തടങ്കലിൽ വയ്ക്കുകയോ ചെയ്യുന്നവർക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. ആൾമാറാട്ടം നടത്തിയോ തെറ്റിദ്ധരിപ്പിച്ചോ ബലം പ്രയോഗിച്ചോ മർദ്ദിച്ചോ വധഭീഷണി മുഴക്കിയോ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചോ ആണ് തട്ടിക്കൊണ്ടുപോകുന്നതെങ്കിലും ജീവപര്യന്തം ശിക്ഷയായിരിക്കും നൽകുക. യുഎഇ പബ്ലിക് പ്രോസിക്യൂഷനാണ് ഇക്കാര്യം അറിയിച്ചത്.
ലാഭം, പ്രതികാരം, ബലാത്സംഗം, അപമാനിക്കൽ, മുറിവേൽപ്പിക്കൽ എന്നീ ഉദ്ദേശങ്ങളോടെയാണ് തട്ടിക്കൊണ്ടുപോകലെങ്കിലും കൃത്യനിർവഹണത്തിനിടെ ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയാലും ജീവപര്യന്തം തടവുണ്ടാകും. മേൽപറഞ്ഞ പ്രവൃത്തി ഇരയുടെ മരണത്തിലേക്ക് നയിച്ചാൽ വധശിക്ഷയായിരിക്കും ലഭിക്കുക. സായുധ സംഘത്തിന്റെ സഹായത്തോടെ കുറ്റകൃത്യം ചെയ്താലും ഇതേ ശിക്ഷ നേരിടേണ്ടി വരുമെന്നും അധികൃതർ വ്യക്തമാക്കി.
Read Also: രാജ്യസഭാ സീറ്റ്: കോൺഗ്രസിൽ നിന്ന് ഷമ മുഹമ്മദും ജ്യോതി വിജയകുമാറും പരിഗണനയിൽ
Post Your Comments