ന്യൂഡൽഹി: കേരളത്തിൽ ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിൽ കോൺഗ്രസിന് ലഭിക്കുന്ന സീറ്റിലേക്ക് വനിതാ സ്ഥാനാർത്ഥിക്ക് സാധ്യത. എഐസിസി വക്താവ് ഷമ മുഹമ്മദ്, ജ്യോതി വിജയകുമാർ എന്നിവരെയാണ് രാജ്യസഭാ സീറ്റിലേക്ക് ഇപ്പോൾ പരിഗണിക്കുന്നത്.
Also Read : പഞ്ചാബില്‍ ആം ആദ്മി സ്ഥാനാര്‍ത്ഥിയായി ഹര്‍ഭജന്‍ സിംഗ്: റിപ്പോര്‍ട്ട് പുറത്ത്
ജയിക്കുമെന്നുറപ്പുളള രാജ്യസഭ സീറ്റില്‍ പോലും സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ കഴിയുന്നില്ലെന്ന പ്രതിസന്ധിയിലാണ് കോണ്‍ഗ്രസ്. എം ലിജുവിന് രാജ്യസഭ സീറ്റ് നല്‍കണമെന്ന ആവശ്യവുമായാണ് കെ സുധാകരന്‍ ഇന്നലെ രാഹുല്‍ഗാന്ധിയെ കണ്ട് ചര്‍ച്ച നടത്തിയത്. എന്നാല്‍, ലിജു ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ വന്‍ പ്രതിഷേധ നീക്കമാണ് സംസ്ഥാന കോണ്‍ഗ്രസില്‍ നടക്കുന്നത്.
എം ലിജു, സതീശന്‍ പാച്ചേനി, ഷാനിമോള്‍ ഉസ്മാന്‍, വി ടി ബല്‍റാം തുടങ്ങി തെരഞ്ഞെടുപ്പുകളില്‍ തോറ്റവരെ പരിഗണിക്കരുതെന്ന ആവശ്യമാണ് ഉയരുന്നത്. കെ.സി.വേണുഗോപാലിനെ അനുകൂലിക്കുന്ന 8 കെപിസിസി ഭാരവാഹികള്‍ ഹൈക്കമാന്‍ഡിന് കത്തയച്ചു. എ ഗ്രൂപ്പും ഇതേ ആവശ്യമാണ് മുന്‍പോട്ട് വയ്ക്കുന്നത്. തോറ്റവരെ പരിഗണിക്കരുതെന്നാവശ്യപ്പെട്ട് കെ മുരളീധരനും സോണിയാഗാന്ധിക്ക് കത്തയച്ചു.
Post Your Comments