Latest NewsEuropeNewsIndiaInternational

റഷ്യയിൽ നിന്നും 2 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ വാങ്ങാനൊരുങ്ങി ഹിന്ദുസ്ഥാൻ പെട്രോളിയം: റിപ്പോർട്ട്

ഡൽഹി: ഇന്ത്യൻ ഓയിൽ കോർപ്പറേഷന് ശേഷം, റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങാനൊരുങ്ങി ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്. രണ്ട് ദശലക്ഷം ബാരൽ റഷ്യൻ ക്രൂഡ് ഓയിൽ വൻ വിലക്കിഴിവിൽ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ എച്ച്പിസിഎൽ ശക്തമാക്കി. ഐ‌ഒ‌സിയെപ്പോലെ, എച്ച്‌പി‌സി‌എല്ലും യൂറോപ്യൻ വ്യാപാരിയായ വിറ്റോൾ വഴി റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങിയതായാണ് റിപ്പോർട്ട്.

ഇതിന് സമാനമായി മംഗലാപുരം റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡ് ഒരു ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ ആവശ്യപ്പെട്ട് ടെൻഡർ സമർപ്പിച്ചു. ഉക്രൈനിലെ അധിനിവേശത്തിന്റെ പേരിൽ റഷ്യയ്‌ക്കെതിരായ പാശ്ചാത്യ ഉപരോധം നിരവധി കമ്പനികളെയും രാജ്യങ്ങളെയും റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ പ്രേരിപ്പിച്ചു.

ലോകത്ത് സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്നത് ഇന്ത്യയില്‍ : മുഖ്യമന്ത്രി പിണറായി വിജയന്‍

ഇതോടെ, റഷ്യൻ ക്രൂഡ് ഓയിലിന്റെ വില വൻതോതിൽ കുറയുകയായിരുന്നു. ഈ അവസരം മുതലാക്കി, വിലക്കിഴിവുള്ള എണ്ണ വാങ്ങാൻ ഇന്ത്യൻ റിഫൈനർമാർ ടെൻഡർ നടപടികളിലേക്ക് കടന്നു. വിലകുറഞ്ഞ റഷ്യൻ എണ്ണയുടെ ഇൻവെന്ററികൾ സംഭരിച്ചിരുന്ന വ്യാപാരികളാണ് ടെൻഡറുകൾ കൂടുതലും നേടിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button