KeralaLatest NewsNews

ലോകത്ത് സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്നത് ഇന്ത്യയില്‍ : മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ലോകത്ത് സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്നത് ഇന്ത്യയിലാണെന്ന ആരോപണം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു കാലത്ത് ധീരതയുടെയും നിര്‍ഭയത്വത്തിന്റേയും പ്രതീകമായിരുന്നു ഇന്ത്യന്‍ മാധ്യമങ്ങളെന്നും എന്നാല്‍, ഇന്ന് അതില്‍ പലതും അധികാരികളുടെ കുഴലൂത്തുകാരായി മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് സംസ്ഥാന മാധ്യമപുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also : വഞ്ചകരേയും ദേശസ്നേഹികളേയും തിരിച്ചറിയാന്‍ റഷ്യക്ക് സാധിക്കും, ചതിക്കുന്നവരെ ഭൂമുഖത്തു നിന്ന് തുടച്ചു നീക്കും : പുടിന്‍

‘പല വിഷയങ്ങളിലും ഭരണകൂടത്തിന്റെ വാക്കുകള്‍കപ്പുറത്തേക്ക് പോകേണ്ട എന്ന് മാധ്യമങ്ങള്‍ തീരുമാനിച്ചു. കോര്‍പ്പറേറ്റുകളുടെ ലാപ്‌ടോപ്പായി മാധ്യമങ്ങള്‍ മാറി. കേരളത്തിലും മാധ്യമങ്ങള്‍ക്ക് പക്ഷപാതം ഉണ്ട്. ആരോഗ്യകരമായ സംവാദങ്ങളിലല്ല വിവാദങ്ങളിലാണ് ഇക്കൂട്ടര്‍ക്ക് താല്‍പര്യം. ജനകീയ വിഷയങ്ങള്‍ മാധ്യമങ്ങള്‍ ഏറ്റെടുക്കണം’, മുഖ്യമന്ത്രി പറഞ്ഞു.

മാധ്യമങ്ങളിലുളള വിശ്വാസക്കുറവ് സാമൂഹ്യ മാധ്യമങ്ങളുടെ വളര്‍ച്ചക്ക് കാരണമായെന്നും ജനാധിപത്യത്തിലെ തിരുത്തല്‍ ശക്തിയായി മാധ്യമങ്ങള്‍ മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button