സമര്‍ഖണ്ഡ് : കഴിഞ്ഞ ആറ് മാസമായി നീണ്ട്‌നില്‍ക്കുന്ന റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിലപാട് വ്യക്തമാക്കി. ഇത് യുദ്ധത്തിനുള്ള സമയമല്ല എന്നാണ് റഷ്യയുടെ തെറ്റ് ചൂണ്ടിക്കാട്ടിക്കൊണ്ട് മോദി റഷ്യന്‍ പ്രസിഡന്റ് പുടിനോട് പറഞ്ഞത്. ഇതോടെ സൈനിക നടപടികള്‍ ഉടന്‍ നിര്‍ത്തലാക്കുമെന്ന് പുടിന്‍ അറിയിക്കുകയായിരുന്നു. ഉസ്ബെകിസ്ഥാനില്‍ നടന്ന ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയുടെ ഭാഗമായി നടന്ന ഉഭയകക്ഷി ചര്‍ച്ചയിലാണ് പ്രധാനമന്ത്രി രാജ്യത്തിന്റെ നിലപാട് അറിയിച്ചത്. അമേരിക്കയിലെ പ്രമുഖ മാദ്ധ്യമങ്ങളും മോദിയുടെ നിലപാടിനെ പുകഴ്ത്തിയിട്ടുണ്ട്.
Read Also:ബസില്‍ എംഡിഎംഎ കടത്താന്‍ ശ്രമം : പാലക്കാടും വയനാടുമായി മൂന്നു പേര് അറസ്റ്റിൽ
ഇത് യുദ്ധത്തിന്റെ കാലമല്ലെന്നും ഇക്കാര്യം നേരത്തെയും താന്‍ ഫോണില്‍ സംസാരിച്ചതാണെന്നും മോദി പറഞ്ഞു. യുക്രെയ്‌നെതിരെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇന്ത്യ നിരന്തരം പ്രകടിപ്പിക്കുന്ന ആശങ്ക തനിക്ക് അറിയാമെന്നും യുദ്ധം എത്രയും വേഗം അവസാനിപ്പിക്കാന്‍ ശ്രമിക്കുമെന്നുമായിരുന്നു പുടിന്റെ മറുപടി
Post Your Comments