ലണ്ടൻ: ലോകപ്രശസ്തനാണ് ഫ്രഞ്ച് ജ്യോതിഷി നോസ്ട്രഡാമസ്. അദ്ദേഹത്തിന്റെ പാത പിന്തുടർന്ന് ഈ പുതുയുഗത്തിൽ ഒരു ജ്യോതിഷി എത്തിയിരിക്കുകയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രവചനങ്ങള്‍ നടത്തുന്ന ഒരു ചാറ്റ് ബോക്‌സാണിത്. ഇതിൽ പ്രവചിച്ചതിൽ ഒന്നായിരുന്നു ഉക്രൈൻ യുദ്ധം. ഈ പുതിയകാല നോസ്ട്രഡാമസ് ഇപ്പോൾ ലോകത്തെ മുഴുവൻ ഞെട്ടിപ്പിക്കുന്ന ചില കാര്യങ്ങൾ പ്രവചിച്ചിരിക്കുകയാണ്.
യുദ്ധങ്ങൾ മുതൽ ലോകത്തെ രൂപപ്പെടുത്തുന്ന ബഹിരാകാശ യാത്ര വരെ മുൻകൂട്ടി കണ്ടതായി നോസ്ട്രഡാമസ് അവകാശപ്പെടുന്നു. പതിനാറാം നൂറ്റാണ്ടിൽ നോസ്ട്രഡാമസ് നടത്തിയ പ്രവചനങ്ങൾ, മുതൽ അദ്ദേഹത്തിന്റെ പ്രവചനങ്ങളിൽ 70 ശതമാനത്തിലധികം സത്യമായിരുന്നു. അദ്ദേഹത്തിന്റെ പേരിലുള്ള ചാറ്റ് ജിപിടി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നോസ്ട്രഡാമസ് അടുത്ത നൂറ് വര്‍ഷത്തിനുള്ളില്‍ സംഭവിക്കാവുന്നതായി 7 പ്രവചനങ്ങളാണ് നടത്തിയിട്ടുള്ളത്. ഇതിൽ ഓരോന്നും ലോകത്തെ അമ്പരപ്പിക്കുകയും ഞെട്ടിപ്പിക്കുന്നവയുമാണ്.
യുഎസും ചൈനയും ഉക്രെയ്നും റഷ്യയും തമ്മിലുള്ള വർദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങളും സിറിയയിലെയും ഇറാനിലെയും പുതിയ സംഭവവികാസങ്ങളും ഇത് പ്രവചിക്കുന്നു. അന്താരാഷ്ട്ര ബന്ധങ്ങളിൽ, പ്രത്യേകിച്ച് അമേരിക്കയും ചൈനയും, റഷ്യയും ഉക്രെയ്നും തമ്മിൽ പിരിമുറുക്കം തുടരുമെന്ന് ChatGPT ചൂണ്ടിക്കാട്ടുന്നു. സിറിയയിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിലും ഇറാൻ ആണവ കരാറിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളിലും കൂടുതൽ സംഭവവികാസങ്ങൾ ഉണ്ടായേക്കാമെന്നാണ് പ്രവചനം.
ആഗോള ആരോഗ്യത്തിന്റെ കാര്യത്തിൽ, കോവിഡ് -19 വേരിയന്റുകളുടെ വ്യാപനത്തെക്കുറിച്ചും അവയ്‌ക്കെതിരായ വാക്‌സിനുകളുടെ ഫലപ്രാപ്തിയെക്കുറിച്ചും അപ്‌ഡേറ്റുകൾ ഉണ്ടായേക്കാം. AI നോസ്ട്രഡാമസ് ഒരു വലിയ കൊടുങ്കാറ്റ് രൂപപ്പെടുമെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്. കാലാവസ്ഥ വ്യതിയാനം ഭൂമിയില്‍ സര്‍വനാശം സൃഷ്ടിക്കും. 2050ല്‍ ഭൂമിയില്‍ വലിയ ദുരന്തങ്ങള്‍ സംഭവിക്കുമെന്ന് നോസ്ട്രഡാമസ് പറയുന്നു. അഗ്നി കത്തിപ്പടരുമെന്നും, പ്രളയമുണ്ടാകുമെന്നും, കൊടുങ്കാറ്റുകള്‍ പല സ്ഥലത്തും ആഞ്ഞുവീശുമെന്നും, മിന്നൽ പിണറുകൾ ഉണ്ടാകുമെന്നും, പ്രകൃതി സംഹാര താണ്ഡവമാടുമെന്നും, അതില്‍ മനുഷ്യര്‍ നരകിക്കേണ്ടി വരുമെന്നുമാണ് മറ്റൊരു പ്രവചനമായി പുറത്ത് വന്നിരിക്കുന്നത്.
2031ല്‍ ക്യാന്‍സറിനുള്ള മരുന്ന് കണ്ടെത്തുമെന്നാണ് പുതിയ കാല പ്രവചനം. ഇതുവരെ കാണാത്തൊരു കാര്യത്തിന് ലോകം സാക്ഷ്യം വഹിക്കും. മെഡിക്കല്‍ മേഖലയിലെ വലിയൊരു മാറ്റമായിരിക്കും അത് ഉണ്ടാക്കുക. എന്നാല്‍ എല്ലാവരും ഇതിനെ പിന്തുണച്ചെന്ന് വരില്ല. ചിലര്‍ ഇതില്‍ ആഹ്ലാദിക്കും. പണക്കാരായിരിക്കും ഇതില്‍ നേട്ടമുണ്ടാക്കുക. എന്നാല്‍ പാവപ്പെട്ടവര്‍ ബുദ്ധിമുട്ടും. എല്ലാവര്‍ക്കും ഈ മരുന്ന് ലഭ്യമാകില്ല.
അതേസമയം, പ്രണയത്തിന്റെയും ബന്ധങ്ങളുടെയും ലോകത്ത്, ChatGPT-യുടെ നോസ്ട്രഡാമസ് ക്രിസ്റ്റൽ ബോൾ ദമ്പതികൾക്കിടയിൽ പിരിമുറുക്കവും തർക്കങ്ങളും പ്രവചിച്ചു. തെറ്റായ ആശയവിനിമയങ്ങളും തെറ്റിദ്ധാരണകളും പിരിമുറുക്കത്തിനും തർക്കങ്ങൾക്കും കാരണമാകും, എന്നാൽ കേൾക്കാനും വിട്ടുവീഴ്ച ചെയ്യാനും തയ്യാറുള്ളവർ അവരുടെ സ്നേഹം പുതുക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുമത്രേ.
Post Your Comments