KeralaLatest NewsNews

സംസ്ഥാന സർക്കാരിൽ നിന്നും ഹേമ കമ്മിറ്റിയിൽ നിന്നും കിട്ടാത്ത ലിംഗനീതി കോടതിയിൽ നിന്ന് ലഭിച്ചു: ഹരീഷ് വാസുദേവൻ

ഭാവന സിനിമയിലേക്ക് തിരികെ വരുന്ന നല്ല വാർത്തയ്ക്ക് ഒപ്പം ഇതും ഏറെ സന്തോഷം പകരുന്നു. ഒരു പോരാട്ടവും വെറുതേയാകുന്നില്ല എന്ന് കൂടി ഇത് നമ്മെ ഓർമ്മപ്പെടുത്തുന്നു.

കൊച്ചി: കേരളത്തിലെ എല്ലാ സിനിമാ ലൊക്കേഷനുകളിലും ആഭ്യന്തര പരാതി പരിഹാര സെല്‍ നിര്‍ബന്ധമായി ഉണ്ടായിരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിന് പിന്നാലെ, പ്രതികരണവുമായി അഡ്വ. ഹരീഷ് വാസുദേവൻ. സംസ്ഥാന സർക്കാരിൽ നിന്നും ഹേമ കമ്മിറ്റിയിൽ നിന്നും കിട്ടാത്ത ലിംഗനീതി ഡബ്ലിയു.സി.സിയ്ക്ക് കോടതിയിൽ നിന്ന് ലഭിച്ചുവെന്നും സർക്കാർ തന്നെ തീരുമാനം എടുത്തിരുന്നെങ്കിൽ ഡബ്ലിയു.സി.സിയ്ക്ക് കോടതിയിൽ പോകേണ്ടി വരില്ലായിരുന്നുവെന്നും അദ്ദേഹം ഫേസ്‌ബുക്ക് കുറിപ്പിലൂടെ കുറിച്ചു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ഓരോ സിനിമയുടെ നിർമ്മാണ യൂണിറ്റും ഓരോ തൊഴിലിടമായി കാണണം. അതത് സിനിമാ നിർമ്മാണ യൂണിറ്റിൽ പ്രത്യേകം internal Complaints Committee ഉണ്ടാകണം. തൊഴിലിടത്തെ ലൈംഗികാതിക്രമം
തടയാനും പരാതികൾ കൈകാര്യം ചെയ്യാനും സമിതികൾക്ക് കഴിയണം. അത് നിയമപ്രകാരം നിർബന്ധം. ഒരു സിനിമാ യൂണിറ്റിനും ICC ഇല്ലാതെ പ്രവർത്തിക്കാൻ ആകില്ല. WCC കൊടുത്ത കേസിലാണ് ഇന്ന് കേരളാ ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ ചരിത്രപരമായ ഉത്തരവ്.

സംസ്ഥാന സർക്കാരിൽ നിന്നും ഹേമ കമ്മിറ്റിയിൽ നിന്നും കിട്ടാത്ത ലിംഗനീതി, അൽപ്പം വൈകിയാണെങ്കിലും WCC ക്ക് കോടതിയിൽ നിന്ന് ലഭിച്ചു. സർക്കാർ തന്നെ തീരുമാനം എടുത്തിരുന്നെങ്കിൽ WCC ക്ക് കോടതിയിൽ പോകേണ്ടി വരില്ലായിരുന്നു. ഭാവന സിനിമയിലേക്ക് തിരികെ വരുന്ന നല്ല വാർത്തയ്ക്ക് ഒപ്പം ഇതും ഏറെ സന്തോഷം പകരുന്നു. ഒരു പോരാട്ടവും വെറുതേയാകുന്നില്ല എന്ന് കൂടി ഇത് നമ്മെ ഓർമ്മപ്പെടുത്തുന്നു. WCC ക്ക് അഭിനന്ദനങ്ങൾ..

shortlink

Related Articles

Post Your Comments

Related Articles


Back to top button