ThiruvananthapuramKeralaNattuvarthaLatest NewsNews

‘സൈഡ് റോളുകാരെ ഇറക്കി പശു ഹഗ് ഡേ പോലെയുള്ള കോമഡികൾ ഇറക്കുന്നത് പ്രധാന വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചു വിടാൻ’

തിരുവനന്തപുരം: പ്രണയ ദിനം ‘പശു ആലിംഗന ദിന’മായി ആചരിക്കാന്‍ കേന്ദ്രസർക്കാർ നിര്‍ദ്ദേശം നൽകിയിരുന്നു. മൃഗങ്ങളോടുള്ള അനുകമ്പ വളര്‍ത്തുകയാണു ലക്ഷ്യത്തോടെ, കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡാണ് ‘കൗ ഹഗ് ഡേ’ എന്ന നിര്‍ദ്ദേശം നല്‍കിയത്. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് അഭിഭാഷകനായ ഹരീഷ് വാസുദേവൻ.

രാജ്യം ഗൗരവമായി പരിഗണിക്കേണ്ട കുറ്റങ്ങൾ ചെയ്യുന്ന പ്രധാന നടനും കൂട്ടരും, ഇത്തരം വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാകണം ഇടയ്ക്ക് സൈഡ് റോളുകാരെ ഇറക്കി പശു ഹഗ് ഡേ പോലെയുള്ള കോമഡികൾ ഇറക്കുന്നത് എന്ന് ഹരീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

‘തുർക്കിക്ക് സഹായമെത്തിക്കാൻ കേരളം പ്രത്യേക രാജ്യമാണോ?, ഈ ആവേശം കാണിക്കുന്നത് പച്ചയായ വർഗീയ പ്രീണനം തന്നെ’

അധികാരം ദുരുപയോഗിച്ച് ചങ്ങാത്തമുതലാളിക്ക് രാജ്യത്തിന്റെ സമ്പത്ത് കടത്താൻ ഒത്താശ ചെയ്തുകൊടുക്കുകയും, സമ്പദ്ഘടനയെ പൊളിക്കുകയും, സ്വതന്ത്രചിന്തയ്ക്കും ജനാധിപത്യ അവകാശങ്ങൾക്കും ഉള്ള സ്‌പേസ് ഇല്ലാതാക്കുകയും, അങ്ങനെ രാജ്യം ഗൗരവമായി പരിഗണിക്കേണ്ട കുറ്റങ്ങൾ ചെയ്യുന്ന പ്രധാന നടനും കൂട്ടരും ഇത്തരം വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാകണം ഇടയ്ക്ക് സൈഡ് റോളുകാരെ ഇറക്കി പശു ഹഗ് ഡേ പോലെയുള്ള കോമഡികൾ ഇറക്കുന്നത്.. കുറേപ്പേർ അതിന്റെ പിറകേ പൊയ്ക്കൊള്ളും.. മണ്ടത്തരം എന്ന് നമ്മൾ കരുതും..  അങ്ങേയറ്റത്തെ തോന്ന്യവാസം വരെ നോർമലൈസ് ചെയ്യപ്പെടും എന്നതാണ് ഇതിന്റെ ഗുണം..

shortlink

Related Articles

Post Your Comments

Related Articles


Back to top button