മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനെ ഒറ്റയ്ക്ക് പോരാടാന്‍ വെല്ലുവിളിച്ച ടെസ്ല മേധാവി ഇലോണ്‍ മസ്‌കിന് ഭീഷണി സന്ദേശം അയച്ച് ചെച്‌നിയന്‍ നേതാവ് റംസാന്‍ കാദിറോവ്. പുടിനോട് യുദ്ധം ചെയ്താല്‍ മസ്‌ക് തീർച്ചയായും പരാജയപ്പെടുമെന്ന് കാദിറോവ് പറഞ്ഞു. ടെലഗ്രാം സന്ദേശത്തിലൂടെയാണ് പുടിന്റെ അടുത്ത സഖ്യകക്ഷിയായ കാദിറോവ് മസ്കിന് മുന്നറിയിപ്പ് നൽകിയത്. കാദിറോവിന്റെ സന്ദേശം മസ്‌ക് ട്വീറ്റ് ചെയ്ത് ലോകത്തെ അറിയിക്കുകയായിരുന്നു. പുടിനെ നേരിടുന്നതിന് ഊർജ്ജം നേടാൻ മസ്‌കിന് കാദിറോവ് ഉപദേശവും നൽകി.
Also read: ഭരണഘടനയെ ബഹുമാനിക്കാൻ കഴിയാത്തവർക്ക് ഹിജാബ് അനുവദിക്കുന്ന രാജ്യത്തേക്ക് പോകാം: ബി.ജെ.പി നേതാവ്
പുടിന്റെ ജൂഡോയിലുള്ള വൈദഗ്ധ്യം കാദിറോവ് സന്ദേശത്തിൽ ചൂണ്ടിക്കാട്ടി. എന്നാല്‍, മസ്‌ക് തോല്‍ക്കാൻ പോകുന്നതിന്റെ പ്രധാന കാരണമായി കാദിറോവ് പറഞ്ഞ കാര്യമാണ് ശ്രദ്ധേയമായത്. ലോകരാഷ്ട്രീയത്തിലെ പ്രധാനിയും, തന്ത്രജ്ഞനും, പടിഞ്ഞാറിന്റെയും യുഎസിന്റെയും പേടി സ്വപ്‌നവുമായ പുടിനെ സംബന്ധിച്ചിടത്തോളം മസ്‌ക് വെറും ഒരു ബിസിനസുകാരനും, ട്വിറ്റര്‍ ബ്ലോഗറും മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.
ദുര്‍ബലനായ എതിരാളിയെ പുടിൻ തോല്‍പ്പിക്കുന്നത് അദ്ദേഹത്തിന് കായികക്ഷമത ഇല്ലാത്തതുകൊണ്ടാണെന്ന് വിലയിരുത്തപ്പെടുമെന്ന് കാദിറോവ് ആശങ്കപ്പെട്ടു. കാദിറോവിന്റെ സ്‌പെഷ്യല്‍ ഫോഴ്സ് അക്കാദമികളിൽ ഒന്നായ ‘ഫൈറ്റ് ക്ലബ് അഖ്മത്’ എന്ന ചെച്നിയൻ ബോക്സിംഗ് ക്ലബ്ബില്‍ മസ്‌ക് പരിശീലനം നേടുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം ഉപദേശിച്ചു.
Post Your Comments