
തിരുവനന്തപുരം: 14 ജില്ലകളില്‍ നാഷനല്‍ ഹെല്‍ത്ത് മിഷനുവേണ്ടി സ്റ്റാഫ് നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു. 1506 ഒഴിവുകളിലേക്ക് സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് ആണ് അപേക്ഷ ക്ഷണിച്ചത്.
നിയമനം കരാര്‍ അടിസ്ഥാനത്തിൽ. തിരുവനന്തപുരം 123, കൊല്ലം 108, പത്തനംതിട്ട 78, ആലപ്പുഴ 100, കോട്ടയം 124, ഇടുക്കി 82, എറണാകുളം 124, തൃശൂര്‍ 123, പാലക്കാട് 137, മലപ്പുറം 148, കോഴിക്കോട് 103, വയനാട് 79, കണ്ണൂര്‍ 123, കാസര്‍കോട് 54 എന്നിങ്ങനെയാണ് ജില്ലാതല ഒഴിവുകള്‍.
യോഗ്യത: ബി എസ് സി നഴ്‌സിങ് അല്ലെങ്കില്‍ ജെ.എൻ.എം കഴിഞ്ഞ് ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി 1.3.2022ല്‍ 40 വയസ്സ്. വിജ്ഞാപനം www.cmdkerala.netല്‍. അപേക്ഷ ഓണ്‍ലൈനായി മാര്‍ച്ച് 21 വൈകീട്ട് 5 വരെ.
Post Your Comments