കോഴിക്കോട്: സിപിഎം രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി എ.എ റഹീമിനെ തെരഞ്ഞെടുത്തതോടെ, ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവര്ത്തകന് വിനു വി ജോണ്‍ പങ്കുവെച്ച ലുട്ടാപ്പി കഥ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ.
Read Also : വിദ്യാർത്ഥിയെ റാഗ് ചെയ്ത് മർദ്ദിച്ചെന്ന് പരാതി
റഹീമിനെ, സൈബര്‍ രാഷ്ട്രീയ പോരാളികള്‍ ലുട്ടാപ്പി എന്നാണ് വിശേഷിപ്പിക്കുന്നത്. ഇതിന്റെ ചുവടുപിടിച്ചാണ് വിനു.വി.ജോണും ലുട്ടാപ്പി എന്ന് വിളിച്ച് രംഗത്ത് എത്തിയത്.
ബാലരമയിലെ മായാവി എന്ന ചിത്രകഥയിലെ ലുട്ടാപ്പി എന്ന കഥാപാത്രത്തിന്റെ കഥയുള്ള താളുകളാണ് വിനു വി ജോണ്‍ പങ്കുവെച്ചത്. ബാലരമ പുതിയ ലക്കം വായിച്ചു എന്ന അടിക്കുറിപ്പോടെയാണ് വിനു വി ജോണ്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഇതിന്റെ ചുവടുപിടിച്ച് മാധ്യമപ്രവര്‍ത്തകനായ വിനു പങ്കുവെച്ച ട്വീറ്റിന് താഴെ അനുകൂലിച്ചും വിയോജിച്ചും നിരവധി പേരാണ് കമന്റ് ചെയ്തത്.
Post Your Comments