Latest NewsNewsIndia

2024 വരട്ടെ അപ്പോൾ കാണിച്ച് തരാം: ബി.ജെ.പിയെ ജയിക്കാൻ കോണ്‍ഗ്രസിനാകുമെന്ന് പ്രശാന്ത് കിഷോർ 

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം തീരുമാനിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പിന് കഴിയില്ലെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. യു.പി അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം, ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് അദ്ദേഹം ഇന്ത്യാ ടുഡേയുമായുള്ള പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം തീരുമാനിക്കാൻ, സംസ്ഥാന തിരഞ്ഞെടുപ്പുകൾക്ക് സാധിക്കില്ലെന്ന കാര്യം മറ്റാരേക്കാളും നന്നായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

Also Read:ടാറ്റൂ പതിക്കുമ്പോൾ വേദന അറിയാതിരിക്കാൻ ലഹരി : മലപ്പുറത്തെ സ്ഥാപനത്തിൽ നിന്ന് കഞ്ചാവ് കണ്ടെത്തി

‘ഉദാഹരണമായി യു.പി തന്നെ എടുത്ത് നോക്കാം. 2012 നോക്കൂ, എന്താണ് സംഭവിച്ചത്? യു.പി തൂത്തുവാരിയത് എസ്പി. ബി.ജെ.പിയാണ് നാലാം നമ്പർ പാർട്ടിയായിരുന്നു. 2014 ൽ എന്താണ് സംഭവിച്ചത്?. ഇനിയും രണ്ട് വർഷം കൂടെ മുന്നിലുണ്ട്. ബി.ജെ.പിയെ പരാജയപ്പെടുത്താൻ കോൺഗ്രസിനാകും. ഒരേ ആഗ്രഹമുള്ളവരെ കൂടെ ലഭിക്കുകയും ചെയ്താല്‍ ഉറപ്പായും കോണ്‍ഗ്രസ് ജയിക്കും. ഗാന്ധി കുടുംബം ഇല്ലാതെ ഇത് സാധ്യമാകില്ല. കോൺഗ്രസിന് ശക്തമായ ഒരു തിരിച്ച് വരവ് സാധ്യമാകണമെങ്കിൽ, കൂടെ ഗാന്ധി കുടുംബം ഉണ്ടാകണം’, പ്രശാന്ത് കിഷോർ പറഞ്ഞു.

ഒന്നിച്ചു നിന്നാല്‍ 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ കോണ്‍ഗ്രസിനാകുമെന്നും അദ്ദേഹം നിരീക്ഷിച്ചു. കേരളമടക്കം ആറ് സംസ്ഥാനങ്ങളിലായുള്ള 200 സീറ്റുകളില്‍ 50 എണ്ണം പോലും ജയിക്കാന്‍ സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കോൺഗ്രസിനെ അതിന്റെ അടിത്തട്ടിലേക്ക് പോയി ഉണർത്തണമെന്നാണ് അദ്ദേഹം പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button