NattuvarthaLatest NewsKeralaNewsIndia

പൂരക്കളി ഒരു അനുഷ്ഠാനകലയാണ്, അതിനെ ജാതീയമായോ മതപരമായോ എടുക്കരുത്: എം വി ജയരാജന്‍

കണ്ണൂർ: മകന്റെ മിശ്രവിവാഹത്തെ തുടർന്ന് അച്ഛനെ പൂരക്കളിയിൽ നിന്ന് വിലക്കിയ നടപടിയെ വിമർശിച്ച് എം വി ജയരാജന്‍. പണിക്കര്‍ക്ക് ചില ക്ഷേത്രം ഭാരവാഹികള്‍ വിലക്ക് ഏര്‍പ്പെടുത്തിയത് സമൂഹം അംഗീകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

Also Read:സ്കൂ​ളി​ൽ അ​തി​ക്ര​മി​ച്ചെ​ത്തി​ അ​ധ്യാ​പകരെ ആക്രമിച്ചു : പ്രതി പിടിയിൽ

‘പൂരക്കളി ഒരു അനുഷ്ഠാനകലയാണ്. അതിനെ ജാതീയമായോ മതപരമായോ എടുക്കരുത്. കല മനുഷ്യരെ ഒന്നിപ്പിക്കാനുള്ളതാണ്. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ഉപകരണമാക്കരുത്. മിശ്ര വിവാഹം നടത്തിയ നിരവധി പേര്‍ നമ്മുടെ സമൂഹത്തിലുണ്ട്. പണിക്കരുടെ മകന്‍ മൂന്ന് വര്‍ഷം മുൻപാണ് വിവാഹിതനായത്. ഒരു കുട്ടിയുമുണ്ട്. അന്നൊന്നുമില്ലാത്ത ബഹിഷ്കരണം ഇപ്പോള്‍ എന്തുകൊണ്ടെന്ന് മനസ്സിലാകുന്നില്ല. ഇതേ പണിക്കര്‍ മകന്റെ വിവാഹശേഷവും മറ്റിടങ്ങളില്‍ പൂരക്കളി പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. അന്നൊന്നുമില്ലാത്ത ബഹിഷ്കരണം ഇപ്പോള്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഏര്‍പ്പെടുത്തിയത് എന്തടിസ്ഥാനത്തിലാണ്’, എം വി ജയരാജന്‍ ചോദിച്ചു.

‘അങ്ങിനെ ബഹിഷ്കരണം നടത്താന്‍ ആര്‍ക്കും അവകാശവുമില്ല. ഒറ്റപ്പെട്ടതെങ്കിലും സമൂഹത്തെ ഭിന്നിപ്പിക്കുന്ന ഇത്തരം നടപടികള്‍ പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല. മറുഭാഗത്ത് പൂരക്കളി അവാര്‍ഡും അംഗീകാരവും നേടിയ പണിക്കറെ പല സ്ഥലത്തും പൂരക്കളി നടത്താനായി ക്ഷേത്രഭാരവാഹികള്‍ ഉള്‍പ്പെടെ ക്ഷണിക്കുന്നുവെന്നത് നല്ല കാര്യമാണ്’, എം വി ജയരാജന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button